Conspiracy Case | മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് പരാതി; കെ സുധാകരനും വി ഡി സതീശനുമെതിരെ പൊലീസ് പ്രാഥമിക പരിശോധന

 



തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയെ വധിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗൂഢാലോചന നടത്തിയെന്ന ഡി വൈ എഫ് ഐ നല്‍കിയ പരാതിയില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തും. ഡി ജി പിക്ക് നല്‍കിയ പരാതി പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ് പിക്ക് കൈമാറിയിരിക്കുകയാണ്. കേസെടുക്കണമോയെന്ന് റിപോര്‍ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയെ വധിക്കാനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രടറി വി കെ സനോജ് പറഞ്ഞിരുന്നു. യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാന സുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. 

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെതിരെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരനും സതീശനും കൂടി ഇതില്‍ പങ്കെുണ്ടെന്ന് ഡിവൈഎഫ്‌ഐ പറയുന്നത്. കേസില്‍ ശബരീനാഥനെ ബുധനാഴ്ച അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അന്ന് തന്നെ മൂന്ന് ഉപാധികളോടെ ജാമ്യം അനുവധിച്ചു. ഇത് പോലീസിന് കനത്ത തിരിച്ചടി ആയിരുന്നു.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശബരീനാഥന് ജാമ്യം അനുവദിച്ചത്. കേസില്‍ ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താന്‍ ശബരീനാഥനോട് നിര്‍ദേശിച്ചിരുന്നു. 10.40ന് ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി.

Conspiracy Case | മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് പരാതി; കെ സുധാകരനും വി ഡി സതീശനുമെതിരെ പൊലീസ് പ്രാഥമിക പരിശോധന


വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ വധശ്രമക്കേസില്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് യൂത് കോന്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നാണ് വിവരം.

വി കെ സനോജിന്റെ വാക്കുകള്‍: ഈ വധശ്രമ ഗൂഢാലോചനയില്‍ ഇപ്പോഴുള്ള പ്രതികള്‍ മാത്രമല്ല ഉള്‍പെട്ടിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇവരുടെ അറിവോടെയാണ് വിമാനത്തില്‍വച്ച് വധശ്രമമുണ്ടായത്. ഡിവൈഎഫ്‌ഐ ഇതു സംബന്ധിച്ച് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്' 

Keywords: News,Kerala,State,CM,Chief Minister,Police,Opposition leader,Case,Complaint, Enquiry,Flight,Top-Headlines,Trending, Complaint that conspiracy to assassinate the Chief Minister; Preliminary investigation against K Sudhakaran and VD Satheesan


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia