Missing | കണ്ണൂരിൽ നിന്നും ശബരിമലയിൽ ജോലിക്ക് പോയ എഎസ്ഐയെ യാത്രാമധ്യേ കാണാതായെന്ന് പരാതി, കേസെടുത്തു
Jun 15, 2024, 16:20 IST


മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ എഎസ്ഐ എസ് ഹസീമിനെയാണ് കാണാതായത്
കണ്ണൂർ: (KVARTHA) ശബരിമലയില്‍ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പൊലീസ് വിഭാഗം എഎസ്ഐയെ ട്രെയിനില്‍ നിന്ന് കാണാതായെന്ന് പരാതി. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ എഎസ്ഐ എസ് ഹസീമിനെ (40) യാണ് കാണാതായത്.
കെഎപിജി കമ്പനിയിലെ എഎസ്ഐ ആയിരുന്ന ഹസീം 13 ന് രാത്രി ഒൻപതു മണിക്ക് ശബരിമലയില്‍ ഡ്യൂട്ടിക്ക് ചേരാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയതായിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു
ബന്ധുക്കൾ അന്വേഷിച്ചപ്പോൾ ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് മനസിലായി. ഇതേ തുടർന്ന്
ജി കമ്പനി ഓഫീസര്‍ കമാന്‍ഡന്റ് എ രാജീവന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.