DYFI പ്ര­വര്‍­ത്തകരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കിയെന്ന് പ­രാതി

 


DYFI പ്ര­വര്‍­ത്തകരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കിയെന്ന് പ­രാതി
ആലുവ: ഡി.വൈ.എഫ്.ഐ പ്ര­വര്‍ക്കരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കിയെന്ന് പരാതി. എടത്തല പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ, എന്‍.ഡി.എഫ് അംഗങ്ങളെ വ്യാപകമായി താല്‍ക്കാലിക അംഗങ്ങളാക്കിയെന്ന പരാതി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന് ലഭിച്ചു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മറ്റു സംഘടകളില്‍ നിന്നുള്ള വരെ താത്ക്കാലിക അംഗങ്ങളാക്കിയെന്ന പരാതിയെക്കുറിച്ച് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയതനുസരിച്ച് ഫൌണ്ടേഷന്‍ ഫോര്‍ അഡ്വവാന്‍സ്ഡ് മാനേജ്‌മെന്റ് ആന്റ് ഇലക്ഷന്‍സ് (ഫെയിം) അന്വേഷിച്ച് നടപടിയെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എല്‍.എ പ­റഞ്ഞു.

അതിനാല്‍ വ്യാജ വോട്ടര്‍മാരുടെ വിവരവും ഫെയിം അന്വേഷിക്കുമെന്നും പരാതി ശരിയണോയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥന നേതൃത്വം പരിശോധിച്ചിട്ടില്ലെന്നും വിഷ്ണുനാഥ് പ­റഞ്ഞു.


Keywords: Vishnu, youth, state, Edathala, election, leadership, central, member, Aluva, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia