കരിപ്പൂരില്‍ സംസംജലം കൊണ്ടുവരുന്ന കന്നാസുകള്‍ അശ്രദ്ധയോടെ കൈക്കാര്യം ചെയ്യുന്നതായി പരാതി
Feb 19, 2013, 17:43 IST
കരിപ്പൂര്‍: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തുന്നവര്‍ കൊണ്ടുവരുന്ന സംസം ജലം അടങ്ങുന്ന കന്നാസ് അശ്രദ്ധയോടെ കൈകാര്യംചെയ്യുന്നതുമൂലം പുണ്യമായ സംസം ജലം പൊട്ടിഒഴുകുന്നതായി പരാതി. കരിപ്പൂര്‍ വഴി ഉംറ നിര്‍വഹിക്കാന്‍ പോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. നിരവധി തീര്‍ത്ഥാടന പാക്കേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഉംറ നിര്‍വഹിക്കാന്‍ വിവിധ എയര്ലൈന്സുകളില് കരിപ്പൂര്‍ വഴി മക്കയിലേക്കു പോകുന്നത്.
ജിദ്ദ-ദോഹ-കരിപ്പൂര്‍, ജിദ്ദ-ബഹറൈന്‍-കരിപ്പൂര്‍, ജിദ്ദ-കരിപ്പൂര്‍ റൂട്ടിലാണ് അധിക സര്‍വീസുകളും നടക്കുന്നത്. 10 കിലോ സംസം വെള്ളം സൗജന്യമായി കൊണ്ടുവരാന്‍ എല്ലാ വിമാനക്കമ്പനികളും അനുവദിച്ചിട്ടുണ്ട്. മക്കയില്‍നിന്നു ഭദ്രമായി പ്ലാസ്റ്റിക് കവര്‍ ചെയ്ത കന്നാസുകളില്‍ കൊണ്ടുവരുന്ന സംസം വെള്ളം കരിപ്പൂരില്‍ മാത്രമാണ് അശ്രദ്ധമൂലം പൊട്ടിപ്പോകുന്നത്.
ലഗേജ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ തൊഴിലാളികളുടെ അശ്രദ്ധയും സൂപ്രവൈസര്‍മാരുടെ വീഴ്ചയുംകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു. പുണ്യജലം എന്ന നിലയില്‍ വളരെ പ്രതീക്ഷയോടെ തീര്‍ഥാടകര്‍ കൊണ്ടുവരുന്ന വെള്ളത്തിന്റെ കന്നാസ് അശ്രദ്ധയോടെ കൈകാര്യം ചെയ്യുമ്പോഴും എറിയുകയും ചെയ്യുമ്പോഴാണ് പൊട്ടുന്നത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കാലി കന്നാസുകള്‍ ഏറ്റുവാങ്ങാനാവാതെ നിരാശയോടെ തീര്‍ത്ഥാടകര്‍ മടങ്ങുകയാണ്. സംസം ജലം അവിടെയൊക്കെ ഒഴുകി അതില്‍ ആളുകള്‍ ചവിട്ടിമഹത്വം കളങ്കപ്പെടുകയും ചെയ്യുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കന്നാസ് പൊട്ടിച്ച് വെള്ളം നശിപ്പിക്കാന്‍ ബോധപൂര്‍വ ശ്രമം ഉണ്ടോ എന്നും പരിശോധിക്കണം. മിതമായി കൈകാര്യം ചെയ്താല്‍ പോലും പൊട്ടാന്‍ സാധ്യതയില്ലാത്ത കന്നാസ് പൊട്ടിക്കുന്നതിന് ഏതെങ്കിലും ലോബി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. എയര്‍പോര്‍ട്ട് അധികൃതരും ബന്ധപ്പെട്ടവരും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടതുണ്ടെന്ന് പിണങ്ങോട് അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Zam zam Water, Airport, Karipur Airport, Kerala, Mecca, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Complaint against slapdash of Zamzam cans in Karipur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.