Complaint | 'ഏലമലക്കാടുകളിൽ നിയമങ്ങൾ കാറ്റിൽ പരാതി അനധികൃത നിര്‍മാണങ്ങൾ; ഉയരുന്നത് ബഹുനില മന്ദിരങ്ങളും റിസോര്‍ടുകളും'; അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്ന് ആക്ഷേപം

 


ഇടുക്കി: (KVARTHA) സി എച് ആര്‍ വനമേഖലയില്‍ കുത്തകപ്പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് അനധികൃത നിര്‍മാണങ്ങൾ വ്യാപകമാകുമ്പോളും അധികൃതർക്ക് കണ്ട ഭാവമില്ലെന്ന് ആക്ഷേപം. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ബഹുനില മന്ദിരങ്ങളും റിസോര്‍ടുകളും ഉയരുന്നത്. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പള്ളിവാസല്‍, മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച അവസരം മുതലെടുത്താണ് നിർമാണങ്ങൾ.
  
Complaint | 'ഏലമലക്കാടുകളിൽ നിയമങ്ങൾ കാറ്റിൽ പരാതി അനധികൃത നിര്‍മാണങ്ങൾ; ഉയരുന്നത് ബഹുനില മന്ദിരങ്ങളും റിസോര്‍ടുകളും'; അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്ന് ആക്ഷേപം


ഏകര്‍ കണക്കിന് ഭൂമിയുള്ള വന്‍കിടക്കാര്‍ ഏലത്തോട്ടത്തിനുള്ളില്‍ അതീവ രഹസ്യമായാണ് നിര്‍മാണം നടത്തുന്നതെന്നാണ് ആരോപണം. ഏലത്തോട്ട പാട്ടവസ്തുവില്‍ ഏല കൃഷി മാത്രമെ അനുവാദമുള്ളൂ. എന്നാല്‍, നിയമം അട്ടിമറിച്ച് റിസോര്‍ടുകളും നീന്തല്‍ക്കുളങ്ങളും ഉള്‍പ്പെടെ വന്‍ നിര്‍മാണമാണ് നടക്കുന്നതെന്നാണ് വിവരം. വന്‍ മരങ്ങള്‍ വെട്ടി മണ്ണിട്ട് മൂടിയും കൂറ്റന്‍ പാറകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചുമാണ് നിർമാണം നടത്തുന്നതെങ്കിലും വനം വകുപ്പ് പോലും മൗനം തുടരുകയാണെന്നാണ് പരാതി.

തോട്ടുപുറേമ്പാക്ക് കൈയേറ്റവും ജില്ലയിൽ വ്യാപകമാണ്. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ സ്റ്റോപ് മെമോ നല്‍കി ഉത്തരവാദിത്തത്തില്‍നിന്ന് റവന്യൂ, പഞ്ചായത് ജീവനക്കാര്‍ മാറിനില്‍ക്കുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

Keywords:  News, Kerala, Kerala-News, News-Malayalam-News, Idukki-News, CHR forest area, Idukki, Malayalam News, Complaints against illegal constructions in CHR forest area

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia