നായരായ രാഹുലിനെതിരായ നടപടി ബാലന്‍സ് ചെയ്യാന്‍ മുസ് ലിമായ സൂരജിനും വഴി പുറത്തേക്കോ? അഭ്യൂഹം ശക്തം

 


തിരുവനന്തപുരം: (www.kvartha.com 20.11.2014) പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരായ വിജിലന്‍സ് കണ്ടെത്തലുകള്‍ക്കും പത്തനംതിട്ട മുന്‍ എസ്പി രാഹുല്‍ ആര്‍ നായരെ വിജിലന്‍സ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തതും തമ്മില്‍ ബന്ധമുണ്ടെന്ന അഭ്യൂഹം ശക്തം. തലസ്ഥാനത്തെ രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃത്തങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടിയിലും ബുധനാഴ്ച വൈകുന്നേരം മുതല്‍ ഇതുണ്ട്. 

നായര്‍ സമുദായത്തില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ രാഹുലിനെ കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഡ് ചെയതത് ബാലന്‍സ് ചെയ്യാന്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ ടിഒ സൂരജിനെതിരെ കൂടി നടപടിക്കു കളമൊരുങ്ങുന്നു എന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. സൂരജിനെതിരെ വിജിലന്‍സിന് പരാതികള്‍ ലഭിച്ചിരുന്നുവെന്നതും പ്രാഥമികാന്വേഷണത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു എന്നതും ഇതിനു സഹായകമാവുകയും ചെയ്തു.

മാത്രമല്ല നേരത്തേ കോഴിക്കോട് കലക്ടറായിരിക്കെയും സൂരജിരെ ആരോപണവും വിജിലന്‍സ് അന്വേഷണവും ഉണ്ടായിട്ടുമുണ്ട്. രാഹുലിനെപ്പോലെതന്നെ സൂരജിനും സസ്‌പെന്‍ഷന്‍ ഉണ്ടായേക്കുമെന്നാണു വിവരം. വിജിലന്‍സ്തന്നെ നടപടി ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ അതു ചെയ്യുകയുമാകും ഉണ്ടാവുക. സൂരജിനെ സംരക്ഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ശ്രമിക്കുന്നുമില്ല. അനധികൃത സ്വത്ത് സംബന്ധിച്ച ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്‍ എന്നതു മാത്രമല്ല കാരണം.

സൂരജും മന്ത്രിയും ഒരേ സമുദായക്കാരായതുകൊണ്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അനാവശ്യവിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭയമാണുക കാരണം. ലീഗ് നേതൃതലത്തില്‍ തന്നെ ഇതാണു ധാരണയത്രേ. നേരത്തേ കോഴിക്കോട് കലക്ടറായിരിക്കെ സൂരജിനെതിരേ അഴിമതി ആരോപണം ഉയരുകയും വിജിലന്‍സ് അന്വേഷിക്കുകയും ചെയ്തിരുന്നു. അന്ന് ലീഗിന്റെ സംരക്ഷണം അദ്ദേഹത്തിനു ലഭിച്ചിരുന്നതായി പരക്കേ സൂചനയുണ്ടായിരുന്നു.

ഇപ്പോഴാകട്ടെ, രാഹുല്‍ ആര്‍ നായര്‍ക്കെതിരെ പരാതി ലഭിച്ചയുടന്‍ അന്വേഷിക്കാനും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ നടപടിക്കും നിര്‍ദേശിച്ച അദ്ദേഹത്തിന്റെ അതേ സമുദായക്കാരനായ ആഭ്യന്തര മന്ത്രിയാണ് എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. സൂരജിന്റെ കാര്യത്തില്‍ ലീഗിനുള്ളതുപോലെ സ്വജനപക്ഷപാതം സംബന്ധിച്ച വിവാദം സംബന്ധിച്ച ആശങ്കയാണ് രമേശിനുമുണ്ടായത്. അത്ഭുതകരമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും സാമുദായികമായ അടിയൊഴുക്കുകള്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും അതിനെതിരായ നടപടികളുമെല്ലാമായി കൂടിക്കലരുന്നുവെന്നതാണു സ്ഥിതി.

സൂരജിന്റെ വിശദീകരണം കൂടി കേട്ടശേഷം സ്വത്ത് സംബന്ധിച്ച യഥാര്‍ത്ഥ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് വിജിലന്‍സ് തീരുമാനമത്രേ. വീട്ടില്‍ നിന്ന് കണ്ടെത്തിയ 24 ലക്ഷം രൂപ സഹോദരിയുടെ മകളുടെ ഭൂമി വിറ്റ പണം സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണെന്നാണ് സൂരജിന്റെ വിശദീകരണം. അടുത്ത മാസം ഏഴിന് സഹോദരിയുടെ കുടുംബത്തില്‍ നടക്കുന്ന വിവാഹവുമായി ബന്ധപ്പെട്ട സ്വര്‍ണത്തിനും മറ്റുമുള്ള പണമാണത്രെ ഇത്. രണ്ടു കേസുകളും അന്വേഷിക്കുന്നത് കേരള പോലീസിലെ ശ്രദ്ധേയനായ ഉദ്യോഗസ്ഥന്‍ വിന്‍സന്‍ എം പോള്‍ തന്നെയാണ്. നിര്പരാധിത്വം വെളിവാക്കാന്‍ രണ്ടുപേരും വിയര്‍ക്കേണ്ടിവരും. ആരോപണ വിധേയരുടെ കാര്യത്തില്‍ സാമുദായിക നിറം വന്നുവെങ്കിലും വിന്‍സന്‍ പോളിന്റെ റിപ്പോര്‍ട്ട് കുറ്റമറ്റതാണെന്ന വിശ്വാസം ദൃഡവുമാണ്.
നായരായ രാഹുലിനെതിരായ നടപടി ബാലന്‍സ് ചെയ്യാന്‍ മുസ് ലിമായ സൂരജിനും വഴി പുറത്തേക്കോ? അഭ്യൂഹം ശക്തം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: T.O. Sooraj, Vigilance, Rahul R. Nair, Muslim League,  Minister, Communal connection between vigilance action against Rahul and Sooraj?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia