രാത്രി യാത്രയ്ക്ക് ഇനി ചെലവ് കൂടും; 40 ശതമാനം അധിക നിരക്ക് ഈടാക്കാന്‍ ശുപാര്‍ശ; സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍

 


തിരുവനന്തപുരം: (www.kvartha.com 01.02.2022) കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെജസ്റ്റിസ് രാമചന്ദ്രന്‍ കമിഷന്‍ സര്‍കാരിന് റിപോര്‍ട് സമര്‍പിച്ചു. ഇതോടെ സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍ തന്നെ നടപ്പാക്കും. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകള്‍ക്കും, സ്വകാര്യ ബസുകള്‍ക്കുമുള്ള നിരക്ക് വര്‍ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

രാത്രി യാത്രയ്ക്ക് ഇനി ചെലവ് കൂടും; 40 ശതമാനം അധിക നിരക്ക് ഈടാക്കാന്‍ ശുപാര്‍ശ; സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഉടന്‍

മിനിമം ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് 10 രൂപയാക്കാനും, രാത്രിയാത്രയ്ക്ക് 40 ശതമാനം അധിക നിരക്ക് ഈടാക്കാനുമാണ് കമിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. രാത്രി എട്ടുമണിക്കും പുലര്‍ച്ചെ അഞ്ചുമണിക്കും ഇടയില്‍ യാത്രചെയ്യുന്നവര്‍ക്കാണ് അധിക നിരക്ക്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് അഞ്ചു രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. നിലവില്‍ അഞ്ചു കിലോമീറ്ററിന് രണ്ടു രൂപയാണ് മിനിമം നിരക്ക്.

ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമിഷന്‍ സര്‍കാരിന് അന്തിമ റിപോര്‍ട് സമര്‍പിച്ചത്. ഓര്‍ഡിനറി ബസുകളില്‍ ഏറ്റവും കുറഞ്ഞ ടികെറ്റ് നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 25 ശതമാനമാണ് വര്‍ധന. കിലോമീറ്റര്‍ നിരക്കില്‍ 42.85% വര്‍ധന വരുത്താനും ശുപാര്‍ശയുണ്ട്. നിലവില്‍ കിലോമീറ്റര്‍ നിരക്ക് 70 പൈസ എന്നത് ഒരു രൂപയാവും. എല്ലാ സെര്‍വീസുകളിലും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങും. ഇതോടെ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകും. മിനിമം ടികെറ്റില്‍ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററിലേക്ക് ചുരുങ്ങും.

ബി പി എല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര സര്‍കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ റിപോര്‍ടില്‍ ഈ ശുപാര്‍ശ ഇല്ല. റിപോര്‍ട് സര്‍കാര്‍ ഉടന്‍ ചര്‍ച്ച ചെയ്യും. ബി പി എല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യാത്രയുടെ കാര്യത്തിലും സര്‍കാര്‍ തീരുമാനമെടുക്കും.

Keywords:  Commission recommends hiking minimum fare in buses to Rs 10; 40 percent extra for overnight travel, Thiruvananthapuram, News, KSRTC, Students, Minister, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia