തൊടുപുഴ: (www.kvartha.com 21/02/2015) അമിത വേഗത്തില്‍ തെറ്റായ ദിശയിലെത്തിയ ജീപ്പ് കാറിലിടിച്ച് കാര്‍ ഓടിച്ച കോളേജ് അധ്യാപകന്‍ മരിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളേജ് രസതന്ത്ര വിഭാഗം മേധാവി അറക്കുളം കൊച്ചുപുരക്കല്‍ ഡോ. സിബി ജോസഫ്(54) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മൂലമറ്റം പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം. അമിത വേഗത്തില്‍ പാഞ്ഞെത്തിയ മഹീന്ദ്ര എക് യുവി കാറിലിടിക്കുകയായിരുന്നു. കോളേജ് അധ്യാപകന്‍ തല്‍ക്ഷണം മരിച്ചു.
കുറവിലങ്ങാട് കളത്തൂര്‍ സ്വദേശിയായ സിബി വര്‍ഷങ്ങളായി അറക്കുളത്താണ് താമസം. ഭാര്യ ആനി വാഴക്കുളം എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയാണ്. രണ്ടു മക്കളുണ്ട്. മൃതദേഹം ശനിയാഴ്ച മൂന്നിന് കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് കളത്തൂര്‍ ചര്‍ച്ച് സെമിത്തേരിയില്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.