കയര്‍ തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കണം: കെ.സി. വേണുഗോപാല്‍
Feb 3, 2014, 11:40 IST
ആലപ്പുഴ: കയര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിനല്‍കി കയര്‍മേഖലയെ പുരോഗതിയിലേക്കു നയിക്കണമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കയര്‍ കേരള 2014നോടനുബന്ധിച്ച് നടന്ന, കയര്‍ സഹകരണ മേഖലയിലെ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ വേതനം 150 രൂപയില്‍ നിന്ന് 260 രൂപയാക്കി ഉയര്‍ത്താനായിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ അവര്‍ക്ക് മാസത്തില്‍ അഞ്ചുദിവസമേ പണി കിട്ടുന്നുള്ളുവെന്നാണ് പരാതി. ഇക്കാര്യത്തില്‍ സഹകരണസംഘങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിടക്കാരേയും സംഘങ്ങളേയും ഒരുപോലെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഈ മേഖലയെ രക്ഷപ്പെടുത്താനാകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖലയില്‍ ലഭ്യമാകുന്ന തരത്തില്‍ വിദഗ്ദ്ധരുടെ സേവനം സഹകരണമേഖലയില്‍ ലഭ്യമാക്കണമെന്ന് വിഷയം അവതരിപ്പിച്ച കയര്‍ഫെഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രാജു പറഞ്ഞു. സഹകരണമേഖലയ്ക്ക് സ്വമേധയാ ഇത്തരം വിദഗ്ദ്ധരെ ഉള്‍ക്കാള്ളിക്കാനാകില്ലെന്നും അതുകൊണ്ട് വിപണി ഇടപെടല്‍ ശക്തിപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കയര്‍ സഹകരണ സംഘങ്ങളെപ്പറ്റി ഐ.ഐ.ടി, എന്‍.ഐ.ടി പോലുള്ള സ്ഥാപനങ്ങളെക്കൊണ്ട് പഠനം നടത്തിച്ച് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായണം. സര്‍ക്കാര്‍ സഹായമില്ലാതെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹകരണസംഘങ്ങള്‍ ശ്രമിക്കേണ്ടതുമുണ്ട്. പ്രകൃതി സൗഹൃദ ഉല്‍പന്നമെന്ന നിലയില്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ അനുഭാവം കയറിനു ലഭിക്കണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വാങ്ങല്‍പ്രക്രിയയില്‍ കയറിനെകൂടി പരിഗണിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു. ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി കണ്ടെത്താന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ പഴയവ പൂര്‍ണമായും വഴിമാറുന്ന സ്ഥിതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൊണ്ടുസംഭരണം ചെലവേറിയ പ്രക്രിയയായതാണ് ഈ മേഖലയിലെ പ്രതിസന്ധിയുടെ കാരണമെന്ന് എസിസിഡിഎസ് പ്രസിഡന്റ് കെ.ആര്‍ ഭഗീരഥന്‍ ചൂണ്ടിക്കാട്ടി. തൊണ്ടിന്റെ വിലയേക്കാള്‍ കൂടുതല്‍ തുക അത് ശേഖരിച്ച് വിതരണം ചെയ്യുന്നതിന് ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊണ്ടുശേഖരിക്കുന്നവര്‍ക്ക് നിശ്ചിത വരുമാനം ലഭ്യമാക്കാന്‍ നടപടി വേണം. തൊഴിലുറപ്പു പദ്ധതിയില്‍ തൊണ്ടുശേഖരണംകൂടി ഉള്‍പെടുത്തിയാല്‍ ഈ പ്രശ്‌നം കുറേയൊക്കെ പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. വി.എസ്. മണി, മുകുന്ദന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്‍ സ്വാഗതവും കെസിഎംഎംഎഫ് സ്‌പെഷ്യല്‍ ഓഫീസര്‍ പി.വി.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.
കയര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള കലാസൃഷ്ടികള്‍ വ്യാപകമാക്കേണ്ടതുണ്ടെന്ന് രാവിലെ നടന്ന സെമിനാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ ഡോ. സജിത് ഗോപിനാഥ് ചൂണ്ടിക്കാട്ടി. കയര്‍ ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ലളിതവും മനോഹരങ്ങളുമായ വസ്തുക്കളെപ്പറ്റി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും അവബോധം വളര്‍ത്തേണ്ടതുണ്ട്. ഇതിനായി ഔട്ട് റീച്ച് പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ചൊവ്വാഴ്ച രണ്ടു സെമിനാറുകളാണുള്ളത്. രാവിലെ 10 മണിക്ക് പട്ടികജാതി പിന്നോക്ക ക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 10.30ന് സംരംഭകര്‍ക്കായുള്ള നൈപുണ്യവികസനത്തെപ്പറ്റി ഡിസൈന്‍ രംഗത്തെ സംരംഭകനായ രാജന്‍ ടി. നായര്‍ സംസാരിക്കും. ഉച്ചക്ക് 2.30ന് കേരളത്തിലെ പ്രകൃതിദത്ത നാരുല്‍പാദനരംഗം വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ ആലപ്പി കമ്പനിയിലെ എന്‍. വേണുഗോപാല്‍ സംസാരിക്കും.
മേളയുടെ അവസാന ദിവസമായ ബുധനാഴ്ച രാവിലെ 10.30ന് റവന്യൂ കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് കയര്‍തൊഴിലാളികളുമായി നേരിട്ട് സംവദിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Alappuzha, Kerala, Inauguration, KC Venugopal, Minister, Coir, Products, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.