സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്ന ബജറ്റ്: മുഖ്യമന്ത്രി

 


തിരുവനന്തപുരം: രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണ ജനങ്ങള്‍ക്കും അവശവിഭാഗങ്ങള്‍ക്കും ഏറെ ആശ്വാസം പകരുന്ന ബജറ്റ് കേരളത്തിന് ഏറെ പ്രയോജനം ചെയ്യും. 1303 കോടിയുടെ അധിക നികുതി ലഭിക്കും. ജി.എസ്.ടി. നടപ്പാക്കുന്നത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഗുണകരമാണ്.

സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്ന ബജറ്റ്: മുഖ്യമന്ത്രികൊച്ചി മെട്രോയ്ക്കും കേരകര്‍ഷകര്‍ക്കും നല്ല പരിഗണന ലഭിച്ചു. വിദേശത്തുനിന്നു വരുന്നവര്‍ക്ക് കൂടുതല്‍ സ്വര്‍ണം കൊണ്ടുവരാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. സുഗന്ധദ്രവ്യ ബോര്‍ഡുകള്‍ക്ക് 583 കോടി രൂപ വകയിരുത്തി.

വനിതകളുടെ പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍്കാന്‍  പൊതുമേഖലയില്‍ വനിതാബാങ്ക്, യുവജനങ്ങള്‍ക്ക് തൊഴില്‍നൈപുണ്യം നേടാനുള്ള പദ്ധതി എന്നിവ ശ്രദ്ധേയമാണ്. ഭക്ഷ്യസുരക്ഷയ്ക്കു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, മാനവശേഷി, ശിശുക്ഷേമം, ന്യൂനപക്ഷം, ആദിവാസി/പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവയ്ക്കു കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Keywords:  Chief Minister, Oommen Chandy, Budget, Kochi Metro, Thiruvananthapuram, Kerala, Women, GST, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia