മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി; എല്‍.ഡി.എഫ് ഉപരോധം അവസാനിപ്പിച്ചു
Oct 18, 2013, 11:50 IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തടസപ്പെടുത്താനായി എല്‍.ഡി.എഫ് നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചു. ഉപരോധം നടത്തി വന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോവുകയായിരുന്നു.
എ.സമ്പത്ത് എംപി, ടി.എന്‍.സീമ എം.പി, വി.ശിവന്‍കുട്ടി എം.എല്‍.എ, കോലിയക്കോട് കൃഷ്ണന് നായര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സെന്‍ട്രല്‍ സ്റ്റേഡിയത്തിനടുത്ത് സെക്രട്ടേറ്റിയറ്റിന്റെ നോര്‍ത്ത് ഗേറ്റിനു മുന്നിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തിയത്.
സോളാര്‍ കേസില്‍ ആരോപിതനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ഉപരോധം ആരംഭിച്ചത്. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തങ്ങളെ പരിപാടിയിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്നും എം.പിമാരായ ടി.എന്‍ സീമയും എ.സമ്പത്തും പറഞ്ഞു. ഉപരോധത്തിലേര്പെട്ടിരുന്ന എല്‍.ഡി.എഫ് നേതാക്കളില്‍ ചിലര്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് പോലീസ് ഇവരെ ആശുപത്രിയിലേക്കു മാറ്റി.
ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്ക്കുകയാണു ജനസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യമെന്നാണ് പരിപാടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടന്നാണ് എത്തിയത്. ചെറിയവാക്കില്‍ പ്രസംഗിച്ച മുഖ്യമന്ത്രി പരാതിക്കാരില്‍ നിന്നും പരാതി സ്വീകരിക്കാന്‍ തുടങ്ങി.
കേന്ദ്രമന്ത്രി ശശി തരൂര്‍ , മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.സി.ജോസഫ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എല്‍.ഡി.എഫ് പരിപാടി തടസപ്പെടുത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ പരിസരത്തു
കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Also Read:
ടൈപ്പിംഗ് സെന്റര്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു
Keywords: Mass Contact, Thiruvananthapuram, Chief Minister, Oommen Chandy, Complaint, LDF, Police, Arrest, MLA, Secretariat, Notice, Accused, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.