കൊച്ചി: വിവാദങ്ങളെ ഭയന്ന് എമേര്‍ജിങ്ങ് കേരള പദ്ധതിയില്‍ നിന്ന് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാല്പത്തഞ്ചോളം പദ്ധതികളിലായി നാല്പതിനായിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തിന് എമേര്‍ജിങ് കേരളയില്‍ ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു.
സ്റ്റാര്‍ട് അപ് വില്ലേജില്‍ കിന്‍ഫ്ര ഒരുലക്ഷം സ്ക്വയര്‍ഫീറ്റില്‍ ടെലികോം ഇന്‍കുബേറ്റേഴ്സ് പണിയും. ആദ്യത്തെ 2500 സ്ക്വയര്‍ഫീറ്റ് നിര്‍മാണം അടുത്തവര്‍ഷം മെയ് മാസത്തോടെ പൂര്‍ത്തിയാക്കും. കൊച്ചിയില്‍ 100 കോടി രൂപ മുടക്കില്‍ പത്തേക്കര്‍ സ്ഥലത്ത് ടെക്നോളജി ഇന്നൊവേഷന് സോണ്‍ തുടങ്ങും. പദ്ധതികള്‍ക്ക് ക്ലിയറന്‍സ് നല്‍കാനുള്ള ഏകജാലക സംവിധാനം പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവകേരളത്തിന്റെ പിറവിയെ വിളംബരം ചെയ്തുകൊണ്ടാണ് എമേര്‍ജിംഗ് കേരള ആഗോള നിക്ഷേപമേളയ്ക്ക് വെള്ളിയാഴ്ച്ച വൈകിട്ട് കൊടിയിറങ്ങിയത്.
പ്രതീക്ഷയില്‍ കവിഞ്ഞ നിക്ഷേപ വാഗ്ദാനങ്ങളും, പങ്കാളിത്തവുമാണ് എമേര്‍ജിങ്ങ് കേരളയില്‍ ഓരോരുത്തര്‍ക്കും കാണാന്‍ സാധിച്ചത്. കേരളത്തിന്റെ മണ്ണില്‍ വികസനത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ട എമേര്‍ജിംഗ് കേരള സമാപിച്ചപ്പോള്‍ ബാക്കിയായത് പ്രതീക്ഷകളുടെ നവലോകം. 400 ലേറെ ബി ടു ബി സമ്മേളനങ്ങളും 150 ലേറെ ബി ടു ജീ സമ്മേളനങ്ങളുമാണ് മൂന്നു ദിവസത്തെ മേളയില്‍ നടന്നത്.
ഐ.ടി, ഊര്‍ജ്ജം, ടൂറിസം, കൃഷി, ക്ഷീരവികസനം തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയായിരുന്നു ബി ടു ബി മീറ്റിംഗുകള്‍ നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ പൊതുമേഖലാ പങ്കാളിത്ത പദ്ധതികളുടെ സാധ്യതകള്‍, കേരള സമ്പദ് വ്യവസ്ഥയുടെ വളര്‍ചാ സ്രോതസ്സുകള്‍, ആരോഗ്യ-ഊര്‍ജ്ജ മേഖലകളുടെ വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് വിശദമായ ചര്‍ച തന്നെ മൂന്നു ദിവസങ്ങളിലായി നടന്നു.
ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍, സൗരോര്‍ജ്ജപദ്ധതികള്‍, ഹരിത ഊര്‍ജ്ജപദ്ധതികള്‍, ജലപാതാ വികസനം തുടങ്ങിയ മേഖലകളിലെ പദ്ധതികളായിരുന്നു ബി ടു ജി മീറ്റിംഗുകളില്‍ നടന്നത്. 2500 ഓളം പ്രതിനിധികള്‍ പങ്കെടുത്ത എമേര്‍ജിംഗ് കേരളയില്‍ 800 വിദേശ പ്രതിനിധികളാണ് പങ്കെടുത്തത്. സംസ്ഥാനത്തിനകത്ത് നിന്ന് 400 പ്രതിനിധികളാണെത്തിയത്.
തുറമുഖ മേഖല, വിദ്യാഭ്യാസ സാങ്കേതിക മേഖല, വിനോദ സഞ്ചാരം, ഭക്ഷ്യ സംസ്ക്കരണം തുടങ്ങിയ മേഖലകളിലും ആശാവഹമായ പ്രതികരണമാണുണ്ടായത്. ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, വാട്ടര്‍ മെട്രോ, ഓഷ്യനേറിയം, മള്‍ട്ടി മോഡല്‍ ഗതാഗത സമ്പ്രദായം. എയര്‍കേരള, ലൈഫ് സയന്‍സ് പാര്‍ക്ക്, തുടങ്ങിയ സ്വപ്നപദ്ധതികളാണ് എമേര്‍ജിംഗ് കേരളയില്‍ സംസ്ഥാനം അവതരിപ്പിച്ചത്.

Keywords: Kochi, Oommen Chandy, Chief Minister, Kerala, Emerging Kerala, Malayalam News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.