Chief Minister | 'ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലര്‍ ആഗ്രഹിച്ചു; അക്കൂട്ടര്‍ക്ക് നാണമില്ലെന്നും മുഖ്യമന്ത്രി'

 


തിരുവനന്തപുരം: (www.kvartha.com) ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലര്‍ ആഗ്രഹിച്ചുവെന്നും അക്കൂട്ടര്‍ക്ക് നാണമില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് എന്തൊക്കെയോ ഉണ്ടാകില്ലെന്ന് അക്കൂട്ടര്‍ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നടക്കില്ലെന്നു പറഞ്ഞതെല്ലാം സര്‍കാര്‍ യാഥാര്‍ഥ്യമാകുകയാണ്. സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമെന്നു ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെയാണ്. സര്‍കാരിന്റെ വിപണി ഇടപെടലാണ് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുന്നത്. ചിലര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിച്ചു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എല്‍ഡിഎഫ് സര്‍കാരിനു തുടര്‍ ഭരണം ലഭിച്ചത്. പ്രചാരണങ്ങള്‍ അനുസരിച്ചായിരുന്നെങ്കില്‍ എല്‍ഡിഎഫിനു വിരലിലെണ്ണാവുന്ന സീറ്റ് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. സര്‍കാരിനെക്കുറിച്ച് ബോധപൂര്‍വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതെല്ലാം തെറ്റാണെന്ന പൂര്‍ണ ബോധ്യം മഹാഭൂരിപക്ഷം ജനത്തിനും ഉള്ളതുകൊണ്ടാണ് നേരത്തെ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നല്‍കി എല്‍ഡിഎഫിനെ വിജയിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister | 'ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലര്‍ ആഗ്രഹിച്ചു; അക്കൂട്ടര്‍ക്ക് നാണമില്ലെന്നും മുഖ്യമന്ത്രി'

നെല്ല് സംഭരണത്തിന്റെ കുടിശിക 26ന് മുന്‍പ് തന്നെ കൊടുത്തു തീര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബാങ്കുകളില്‍ നിന്നു പണം ലഭിക്കുന്നില്ലെങ്കില്‍ സര്‍കാര്‍ നേരിട്ട് പണം നല്‍കും. 150 കോടിയോളം രൂപയാണ് കുടിശിക തീര്‍ക്കാന്‍ വേണ്ടത്. ബാങ്കുകളുമായി ചീഫ് സെക്രടറി ഒരിക്കല്‍ കൂടി ചര്‍ച നടത്തും. പണം ലഭിക്കാത്തപക്ഷം കുടിശിക തുക സര്‍കാര്‍ നേരിട്ട് നല്‍കും.

Keywords:  CM Pinarayi Vijayan Takes A Dig At Opposition,  Thiruvananthapuram, News, Politics, Onam, Festival, Chief Minister, Pinarayi Vijayan, Criticized, Opposition, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia