Criticized | പ്രധാനമന്ത്രിയുടെ രാജസ്താനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


കണ്ണൂര്‍: (KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്താനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രി. മോദിക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച് മുസ്ലീം വിരോധം സൃഷ്ടിക്കുകയാണ്. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെ സന്തതികള്‍ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരാകുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മുസ്ലീങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ല. രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നവരില്‍ ഒരുപാട് മുസ്ലീങ്ങളുണ്ട്. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമീഷനാണ്.

Criticized | പ്രധാനമന്ത്രിയുടെ രാജസ്താനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം എങ്ങനെ പ്രധാനമന്ത്രിക്ക് ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രധാനമന്ത്രി പറയുന്നത് വര്‍ഗീയതയാണ്. ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണ്. പ്രധാനമന്ത്രി രാജ്യത്തെ ഒന്നിച്ച് നയിക്കാന്‍ ബാധ്യതപ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: CM Pinarayi Vijayan Criticized PM Modi, Kannur, News, Chief Minister, Pinarayi Vijayan, Criticized, Prime Minister, Narendra Modi, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia