തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വകുപ്പു മേധാവി സ്ഥാനത്തെച്ചൊല്ലി വനിതാ ഡോക്ടര്‍മാര്‍ തമ്മില്‍ തല്ലി. വകുപ്പുമേധാവിയായ ഡോ. സബൂറ ബീഗത്തിനെ ജൂനിയര്‍ പ്രൊഫസര്‍ മര്‍ദിച്ചതായാണ് പരാതി. പരിക്കേറ്റ ബയോ കെമിസ്ട്രി വിഭാഗം മേധാവി ഡോ. സബൂറ ബീഗം ചികിത്സയിലാണ്. ഇതുസംബന്ധിച്ച് ഡോ. സബൂറ മെഡിക്കല്‍കോളജ് പോലീസില്‍ പരാതി നല്കി.
കോട്ടയം മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോ. വിന്നി മേരിയാണ് വകുപ്പു മേധാവി ഡോ. സബൂറയെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് അഞ്ചുമാസം മുമ്പ് കോട്ടയം മെഡിക്കല്‍കോളജിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഡോ. വിന്നി കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു.
പിന്നീട് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ തന്നെ നിയമനം വാങ്ങുകയായിരുന്നു. എന്നാല്‍ തിരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയെ ഡോ. വിന്നി താനാണ് വകുപ്പു മേധാവിയെന്ന് പറഞ്ഞ് ഡോ.സബൂറയെ സീറ്റില്‍ നിന്നും തള്ളി താഴെയിടുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ജൂനിയര്‍ പ്രഫസറായ ഡോ. വിന്നിക്ക് വകുപ്പ് മേധാവി സ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യതയില്ലെന്നും ഇല്ലാത്തയോഗ്യത ചൂണ്ടിക്കാട്ടി താനാണ് വകുപ്പ് മേധാവി എന്നുപറഞ്ഞ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയതെന്നും പരാതിയില്‍ പറയുന്നു.
ഡോ.വിന്നി ഡോ. സബൂറയുടെ കസേരയില്‍ ഇരിപ്പുറപ്പിക്കുകയും സര്‍ക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഡോ.സബൂറയെ മൂന്നു മണിക്കൂര്‍ ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ കിടത്തിയ ശേഷം മുറിയിലേക്കു മാറ്റി.
എന്നാല്‍ ഡോ. വിന്നിമേരി സബൂറ ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് ഡോ.വിന്നി മേരി പറയുന്നത്. ഡോ.സബൂറ നല്കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാര്‍ ചരക്കുലോറിയുമായി കൂട്ടിമുട്ടി കുടുംബത്തിലെ ആറുപേര്‍ മരിച്ചു

Keywords: Thiruvananthapuram, Medical College, Doctor,Attack, Police, Complaint, Kottayam, Treatment, Kerala, National Highway, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.