ഇടുക്കി: (www.kvartha.com 08.09.2015) മൂന്നാര്‍ കണ്ണന് ദേവന് കമ്പനി തൊഴിലാളികള്‍ ശമ്പളബോണസ് വര്‍ധന ആവശ്യപ്പെട്ട് ഞായറാഴ്ച ആരംഭിച്ച ഉപരോധ സമരം ഇന്നലെയും തുടര്‍ന്നു. ഭൂരിഭാഗവും സ്ത്രീകളടങ്ങുന്ന 5000ത്തോളം വരുന്ന സംഘം മൂന്നാര്‍ സ്തംഭിപ്പിച്ചു. ചെണ്ടുവരൈ ടാറ്റാ എസ്റ്റേറ്റ് ഫാക്ടറിക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം നടന്ന വനം വകുപ്പ് ഐ.ബി ആക്രമണവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.
പ്രശ്നപരിഹാരത്തിന് എറണാകുളത്ത് ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. ട്രേഡ് യൂണിയന് നേതാക്കള്‍ക്ക് പുറമെ സമരക്കാരുടെ പ്രതിനിധികളും പങ്കെടുക്കും. ഇതോടെ ഉപരോധം അവസാനിച്ചില്ലെങ്കില്‍ തൊഴിലാളികളെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാനാണ് പോലീസ് തീരുമാനം. റേഞ്ച് ഐ.ജി എം.ആര് അജിത് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.
തിങ്കളാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ അക്രമങ്ങള്‍ കുറവായിരുന്നു. ഇന്നലെ രാവിലെയാണ് സ്ത്രീകളടങ്ങുന്ന സംഘം ചെണ്ടുവരൈ ഫാക്ടറി ആക്രമിച്ചത്. യന്ത്രസാമഗ്രികള്‍ക്ക് സമരക്കാര്‍ തകരാര്‍ വരുത്തി. എറണാകുളത്ത് രാവിലെ 11നും ഉച്ചക്ക് മൂന്നിനും രണ്ടു ചര്‍ച്ചകളാണ് നടന്നത്. 20 ശതമാനം ബോണസ് വേണമെന്ന ആവശ്യത്തില്‍ യൂണിയന് നേതാക്കള്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് മന്ത്രിതല ചര്്ച്ചക്ക് ധാരണയായത്.
കെ.ഡി.എച്ച്.പി കമ്പനി മാനേജിംഗ് ഡയറക്ടര്‍ മാത്യു എബ്രഹാം, എക്്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ശ്രീകൃഷ്ണന്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ മാനേജര്‍ പ്രിന്‍സ് തോമസ്, ട്രേഡ് യൂണിയന് നേതാക്കളായ എസ്.രാജേന്ദ്രന് എം.എല്‍.എ, എ.കെ മണി, എം.വൈ ഔസേഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രേഡ് യൂണിയനുകളെ ഒഴിവാക്കി സമരം നടത്തുന്ന തൊഴിലാളികള്‍, യൂണിയന് നേതാക്കള്‍ കൈക്കൊളളുന്ന ധാരണ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. അതു കൊണ്ടാണ് സമരക്കാരുടെ 20 പ്രതിനിധികളെ ഇന്ന് പോലീസ് തിരുവനന്തപുരത്ത് എത്തിക്കുന്നത്.

Keywords : Idukki, Kerala, Clash, Police, Munnar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.