സുധീരന്‍ ക്യാംപ് ചെയ്യവേ തൊടുപുഴയില്‍ കെ.എസ്.യുക്കാര്‍ തമ്മില്‍ തല്ലി

 


തൊടുപുഴ: (www.kvartha.com 27.11.2014) വി.എം. സുധീരന്റെ ജനപക്ഷയാത്രയ്ക്കിടെ ഇടുക്കിയില്‍ എ വിഭാഗക്കാരായ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍തല്ലി. മുന്‍ എം.പി. പി.ടി. തോമസ് അനുകൂലികളെ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസിനെ അനുകൂലിക്കുന്നവര്‍ മര്‍ദ്ദിച്ചതായാണ് പരാതി.

മര്‍ദ്ദനമേറ്റ രണ്ട് കെ.എസ്.യു. പ്രവര്‍ത്തകരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമരഹിത മുദ്രാവാക്യവുമായി കെ.പി.സി.സി. അധ്യക്ഷന്‍ ജില്ലയില്‍ ക്യാംപ് ചെയ്യുമ്പോള്‍ തന്നെ കൂട്ടി നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ തമ്മില്‍ തല്ലിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് നാണക്കേടായി. കെഎസ്‌യു പുറപ്പുഴ പോളി ടെക്‌നിക്ക് യൂനിറ്റ് പ്രസിഡന്റ് വിഷ്ണു കെ. ശശി,  യൂനിവേഴ്‌സിറ്റി യുനിയന്‍ കൗണ്‍സിലര്‍ ജിജു കെ. ജോസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അതേ സമയം എതിര്‍വിഭാഗം ഇക്കാര്യം നിഷേധിക്കുന്നു.

ജനപക്ഷയാത്രയുടെ തൊടുപുഴയിലെ സ്വീകരണ പരിപാടി കഴിഞ്ഞ് ബുധനാഴ്ച രാത്രിയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനെ തുടര്‍ന്ന് കെഎസ്‌യുവിലെ എ ഗ്രൂപ്പിനുള്ളില്‍ തന്നെ പി ടിയ്‌ക്കൊപ്പം നില്‍ക്കുന്നവരും ഡിസിസി പ്രസിഡന്റിനൊപ്പം നില്‍ക്കുന്നവരുമെന്ന രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരുന്നു.

കെഎസ്‌യു ജില്ലാ സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാനാകാത്ത വിധം എ ഗ്രൂപ്പിനുള്ളിലെ പോര് രൂക്ഷമായി. പി.ടി തോമസിനെ ഇടുക്കി രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കാനാണ് എതിര്‍പക്ഷത്തിന്റെ ശ്രമമെന്ന് പറയുന്നു. ഇതിന്റെ ഭാഗമായി ജനപക്ഷയാത്രയുടെ പ്രചാരണ സംവിധാനങ്ങളില്‍ നിന്നും പി.ടി തോമസിനെ ഒഴിവാക്കിയിരുന്നു.

അതിന്റെ തുടര്‍ച്ചയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനായി രാജീവ് ഭവനിലേക്ക് വിളിച്ച് വരുത്തിയ ശേഷം കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയുടേയും ഡിസിസി പ്രസിഡന്റിന്റെ ഡ്രൈവറുടേയും നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു എന്ന് പി ടി അനുകൂലികള്‍ ആരോപിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
സുധീരന്‍ ക്യാംപ് ചെയ്യവേ തൊടുപുഴയില്‍ കെ.എസ്.യുക്കാര്‍ തമ്മില്‍ തല്ലി

Keywords:  Thodupuzha, KSU, Clash, Attack, Injured, Kerala,  V.M Sudheeran, Clash bet ween KSU groups in Thodupuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia