കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം

 



തിരുവനന്തപുരം: കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശം ഇല്ലാതെ യാതൊരുവിധ നടപടികളും ഉദ്യോഗസ്ഥര്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ സംബന്ധിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ചില ഉദ്യോഗസ്ഥര്‍ തെറ്റായി വ്യാഖ്യാനിച്ച് നടപടികള്‍ സ്വീകരിച്ചത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയ സാഹചര്യത്തിലാണിത്.

പരിസ്ഥിതി ലോലപ്രദേശം, കസ്തൂരി രംഗന്‍ കമ്മിറ്റി ശുപാര്‍ശകള്‍ തുടങ്ങി അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് മലയോര മേഖലയില്‍ കരം സ്വീകരിക്കല്‍, പ്രമാണം രജിസ്റ്റര്‍ ചെയ്യല്‍ എന്നിവയ്ക്ക് ചില ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.  എന്നാല്‍, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വസ്തു കരം സ്വീകരിക്കല്‍, പ്രമാണം പതിക്കല്‍, പട്ടയ വിതരണം, വിറകിന് പെര്‍മിറ്റ് നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ യാതൊരു തടസ്സവും ഉണ്ടാക്കുന്നതല്ലാത്തതിനാല്‍ ഇവ തടസ്സപ്പെടുത്തുന്നില്ലെന്നും നിലവിലുള്ള സ്ഥിതി തുടരുന്നുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് പരിസ്ഥിതി വകുപ്പിന്റെ സ.ഉ. (സാധാ) നം.171/2013/പരി. തീയതി 4.12.2013 ഉത്തരവില്‍ പറയുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നവംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവും നവംബര്‍ 16ന് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടവും അനുസരിച്ച് ഖനനം, പാറഖനനം, മണല്‍ ഖനനം, താപ വൈദ്യുതി നിലയങ്ങള്‍, 20,000 ചതുരശ്ര മീറ്ററോ അതിനു മുകളിലോ ഉള്ള കെട്ടിടങ്ങള്‍/മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, 50 ഹെക്ടറും അതിന് മുകളിലും വിസ്തീര്‍ണമുള്ളതും അഥവാ നിര്‍മിത വിസ്തൃതി 1,50,000 ചതുരശ്ര മീറ്ററും അതിനു മുകളിലും ഉള്ളതുമായ ടൗണ്‍ഷിപ്പും, ഭൂവികസന പ്രവര്‍ത്തനങ്ങളും, ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യവസായങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ നിരോധനം സാധാരണക്കാര്‍ക്കോ കര്‍ഷകര്‍ക്കോ അസൗകര്യമോ മറ്റ് തരത്തിലുള്ള കഷ്ടപ്പാടുകളോ ഉണ്ടാക്കുന്നതല്ല. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasthuri Rangan, Committee, Report, Government, Clarification on execution of Kasthuri Rangan Committee Report, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia