Strike | മാടായി ശ്രീ പോര്‍ക്കലി സ്റ്റീല്‍സിന് മുന്‍പില്‍ നടത്തിവന്ന സിഐടിയു സമരം ഒത്തുതീര്‍ന്നു
പഴയങ്ങാടി: (www.kvartha.com) മാടായി സ്റ്റീല്‍ പോര്‍ക്കലി സ്റ്റീല്‍സിന് മുന്‍പില്‍ ഒരുവിഭാഗം ചുമട്ടുതൊഴിലാളികള്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴില്‍ അവകാശത്തിനായി ചുമട്ടുതൊഴിലാളികള്‍ മാസങ്ങളായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. കഴിഞ്ഞ 268 ദിവസമായി തൊഴിലാളികള്‍ നടത്തിവരുന്ന സമരമാണ് കോടതിവിധിയുടെ അനുകൂല പശ്ചാത്തലത്തില്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ചയിലൂടെ പരസ്യവസാനിപ്പിച്ചത്.
മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ട് ഉടമയുമായുണ്ടായിരുന്ന തര്‍ക്കമാണ് മാസങ്ങള്‍ നീണ്ട സമരത്തിലേക്ക് സിഐടിയുവിനെ നയിച്ചത്. പഴയങ്ങാടിയിലെ ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചു തൊഴില്‍ ഉടമ മറ്റു പ്രദേശങ്ങളില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവന്ന് കയറ്റിറക്കു നടത്തിയതായിരുന്നു പ്രശ്നത്തിന് തുടക്കമിട്ടത്.
സ്ഥാപനം തുടങ്ങുമ്പോള്‍ തന്നെ പഴയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് ഉടമ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നിന്നും വ്യതിചലിച്ചതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെയും തൊഴില്‍ കാര്‍ഡില്ലാത്തവരെയും കൊണ്ടുവന്ന് ഉടമ ലോഡിങ് നടത്തുന്നുവെന്നായിരുന്നു തദ്ദേശിയ തൊഴിലാളികളുടെ ആരോപണം. ഇതിനെ തുടര്‍ന്നാണ് പഴയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്. പൊലീസും ലേബര്‍ വകുപ്പം വിഷയത്തില്‍ നേരത്തെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Keywords: News, Kerala, Strike, Court, Police, CITU, Court Order, CITU strike in front of Matai Shri Porkali Steels ended.