വയനാട്ടിലേക്കുള്ള നാല് ചുരങ്ങളും ശനിയാഴ്ച ഉപരോധിക്കും

 


വയനാട്: (www.kvartha.com 10.10.2015) സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ഒകോടോബര്‍ 10 ശനിയാഴ്ച വയനാട്ടിലേക്കുള്ള നാല് ചുരങ്ങളും ഉപരോധിക്കും. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധിക്കുന്നത്.

താമരശ്ശേരി ചുരം, പക്രംതളം ചുരം, പേര്യ ചുരം, പാല്‍ച്ചുരം എന്നീ ചുരങ്ങള്‍ വഴിയുള്ള വാഹനം രാവിലെ പത്ത് മണി മുതല്‍ 11 വരെ തടയാനാണു തീരുമാനം. തൊഴിലാളികളുടെ പ്രകടനവും ഉള്ളതിനാല്‍ ഒന്‍പതു മുതല്‍ തന്നെ ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ നാലിടങ്ങളില്‍ നിരാഹാരസമരം നടത്തും.
വയനാട്ടിലേക്കുള്ള നാല് ചുരങ്ങളും ശനിയാഴ്ച ഉപരോധിക്കും

Keywords: Wayanad, Kerala, Wayanad Churam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia