തിരുവനന്തപുരം: കേരള വിപണിയുടെ വാതായനങ്ങള്‍ വിദേശ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ മലയാളികള്‍ ഇത്രയും വിചാരിച്ചിട്ടുണ്ടാവില്ല. അന്ത്യവിശ്രമം കൊള്ളാന്‍ മലയാളികള്‍ക്കായി ചൈനീസ് ശവപ്പെട്ടികളും റെഡി.
ആലപ്പുഴയിലുള്ള ഒരു ശവപ്പെട്ടി നിര്‍മ്മാണശാലയാണ് ഷാംഗ് ഹായിലെ ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. 170 ശവപ്പെട്ടികളാണ് കരാര്‍ പ്രകാരം കേരളത്തില്‍ എത്തിയിരിക്കുന്നത്.
സ്വര്ഗപ്പെട്ടി എന്ന് പേരിട്ടിരിക്കുന്ന ഈ ശവപ്പെട്ടികള്‍ ചൈനയില്‍ സുലഭമായി കാണുന്ന പൗലോനിയ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. സ്വര്ഗപ്പെട്ടികള് പ്രകൃതിക്കിണങ്ങുന്നവയാണെന്നും ഗുണമേന്മയുള്ളതുമാണെന്നും ആലപ്പുഴയിലെ കമ്പനി ഉടമ സതീശ് തോമസ് പറഞ്ഞു. 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് സ്വര്ഗപ്പെട്ടികളുടെ വില. മരങ്ങളുടെദൗര്ലഭ്യവും ജോലിക്കായി ആളെ ലഭിക്കാത്തതുമാണ് ചൈനയില്‍ നിന്നും ശവപ്പെട്ടികള്‍ ഇറക്കുമതി ചെയ്യാന്‍ കാരണമായതെന്ന് സതീശ് തോമസ് അറിയിച്ചു.

keywords: Kerala, coffins, china, import, Alappuzha,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.