മുഖ്യമന്ത്രി 50 ലക്ഷം വിദ്യാര്‍ഥികളുമായി ഗൂഗിള്‍ ഹാങ്ഔട്ടിലൂടെ സംസാരിക്കും

 


തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷണകരില്‍ നിന്ന് തൊഴില്‍ ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സെപ്റ്റംബര്‍ 12 ന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യും. 50 ലക്ഷം വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഗൂഗിള്‍ ഹാങ്ഔട്ട് സര്‍ക്കാര്‍ പരിപാടി ജനങ്ങളില്‍ എത്തിക്കുവാന്‍ വിനിയോഗിക്കുന്നത്. സംരംഭകത്വ പദ്ധതി വലിയതോതില്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഒന്നര വരെയാണ് ഗൂഗിള്‍  ഹാങ്ഔട്ടിന്റെ സമയം. പത്തുമിനിറ്റാണ് മുഖ്യമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നത്. വിദ്യാര്‍ത്ഥി സ്വയംസംരംഭകര്‍ക്ക് മുഖ്യമന്ത്രി സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തും. തുടര്‍ന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസംഗിക്കും. ഐട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ ആമുഖ പ്രസംഗം പറയും.

യുട്യൂബിലൂടെയും ( www.youtube.com/oommenchandykerala) ഹാങ്ഔട്ട് ഇന്‍ എയറിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്യും. വിദ്യാര്‍ഥികളെ കൂടാതെ വെബ് ബ്രൗസറുള്ള ആര്‍ക്കും ഇതു കാണാന്‍ കഴിയും.

യൂണിവേഴ്‌സിറ്റികള്‍, കോളജുകള്‍, എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് പരീക്ഷ എഴുതുന്ന കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.

എമേര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥി സംരംഭകത്വ നയത്തിന് യുവജനങ്ങളില്‍ നിന്ന് മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്. കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ മാത്രം ഐടി/ടെലികോം മേഖലയില്‍ ആയിരത്തില്‍പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനം ആചരിക്കുന്നത്.

മുഖ്യമന്ത്രി 50 ലക്ഷം വിദ്യാര്‍ഥികളുമായി ഗൂഗിള്‍ ഹാങ്ഔട്ടിലൂടെ സംസാരിക്കുംതുടര്‍ന്നുള്ള വര്‍ഷങ്ങളിലും സംരംഭകത്വദിനം ആചരിക്കുന്നതാണ്. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ടപ്പ് ഭിത്തി സജ്ജീകരിക്കും. രാവിലെ 8.30ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

ഗൂഗിള്‍ പ്ലസ്സിന്റെ വീഡിയോ ചാറ്റ് സംവിധാനമാണ് ഗൂഗിള്‍ ഹാങ്ഔട്ട്. ഒരേസമയം അനേകരോട് മുഖാമുഖം സംസാരിക്കാന്‍ ഇത് അവസരം നല്‍കുന്നു.

Technical note to watch the google+hangout

Go to-

www.youtube.com/oommenchandykerala

Check on the videos tab.

Choose the events option.

Choose the thumbnail video.

Video opens to broadcast the message.

Keywords : Thiruvananthapuram, Oommen Chandy, Chief Minister, Kerala, Google, School, Video, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia