പൊലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം; ഗീതാഗോപിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
Feb 12, 2020, 12:38 IST
തിരുവനന്തപുരം: (www.kvartha.com 12.02.2020) പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ നടപടിയായാണ് ഒരു പ്രത്യേക ബറ്റാലിയന്‍ രൂപീകരിച്ചത്. കൂടാതെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് വനിതകളെ നേരിട്ട് റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
(പൊലീസില്‍ വനിതാ പൊലീസ് എന്നുള്ള പദം ഒഴിവാക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്.) പൊലീസ് സേനയില്‍ കൂടുതല്‍ വനിതകള്‍ ഉണ്ടാവുക എന്നത് പരിഷ്‌കൃത സമൂഹത്തിന് അനിവാര്യമാണ്. ഈ തൊഴിലിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കേണ്ടതുമുണ്ട്.
തൃശൂര്‍ റൂറല്‍ ജില്ലയില്‍ പൊലീസ് സേനയില്‍ വനിതകള്‍ക്കായി 90 തസ്തികകള്‍ ഉണ്ടെങ്കിലും 59 പേര്‍ മാത്രമാണ് ജോലി നോക്കുന്നത്. എണ്ണത്തിലെ ഈ കുറവാണ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും പ്രതിഫലിക്കുന്നത്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സ്ഥിതിയും വ്യത്യസ്തമല്ല.
നിലവില്‍ അഞ്ച് തസ്തികകള്‍ ഉള്ളതില്‍ രണ്ടുപേര്‍ മാത്രമാണ് ജോലി നോക്കിവരുന്നത്. ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനില്‍നിന്നും, പിങ്ക് പൊലീസില്‍ നിന്നുമുള്ള വനിതകളുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. അതോടൊപ്പം, അന്തിക്കാട് ഒഴിവുകള്‍ നികത്തുന്നതിനുള്ള നിര്‍ദേശം പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.
Keywords: Chief Minister replies Geetha Gopi's Submission, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Police, Thrissur, Police Station, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.