Chief Minister | നവകേരളസദസ് വേദിയില്‍ തോമസ് ചാഴികാടന്‍ എംപി യെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

 


പാലാ: (KVARTHA) നവകേരളസദസ് വേദിയില്‍ തോമസ് ചാഴികാടന്‍ എംപിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങില്‍ സ്വാഗതം പറഞ്ഞ ചാഴികാടന്‍ മുഖ്യമന്ത്രി വേദിയില്‍ ഇരിക്കെ തനിക്ക് രണ്ട് മൂന്ന് കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചിരുന്നു. 

റബറിന് താങ്ങുവില കൂട്ടിയതിലും പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 13 പഞ്ചായതുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മലങ്കര മീനച്ചില്‍ കുടിവെള്ളപദ്ധതി തുടങ്ങിയതിനും അദ്ദേഹം നന്ദി പറഞ്ഞു. തുടര്‍ന്ന് പാലാ സിന്തറ്റിക്ക് ട്രാക് നവീകരണത്തിന് അഞ്ച് കോടി അനുവദിക്കണമെന്നും ചേര്‍പ്പുങ്കല്‍ പാലം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Chief Minister | നവകേരളസദസ് വേദിയില്‍ തോമസ് ചാഴികാടന്‍ എംപി യെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി ഇവയ്ക്ക് മറുപടി പറഞ്ഞു. പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യം നമ്മുടെ നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാനാണ് സദസ് എന്നും അറിയിച്ചു.

കേരളം നേരിടുന്ന അവഗണനയും ജനത്തെ ബോധ്യപ്പെടുത്തുന്നു. നാട് എവിടെ എത്തി, ഇനി എന്തുചെയ്യണം എന്നിവയും അവതരിപ്പിക്കുന്നു. തോമസ് ചാഴികാടന് അത് വേണ്ടത്ര മനസ്സിലാകാതെവന്നത് ഖേദകരമാണ്. പ്രസംഗത്തിന് അവസാനം മുഖ്യമന്ത്രി, ചാഴികാടന്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പും നല്‍കി. ചടങ്ങിനുശേഷം താന്‍ മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചതായി തോമസ് ചാഴികാടന്‍ അറിയിച്ചു.

Keywords: Chief Minister Pinarayi Vijayan ridiculed Thomas Chazhikadan MP on the stage of Navakerala Sadas, Kottayam, News, Chief Minister, Pinarayi Vijayan, Thomas Chazhikadan MP, Navakerala Sadas, Politics, Criticism, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia