സ്ത്രീധന കേസുകൾക്കായി സംസ്ഥാനത്ത് പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി
Jul 28, 2021, 12:03 IST
തിരുവനന്തപുരം: (www.kvartha.com 28.07.2021) സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിചാരണ വേഗത്തിലാക്കാൻ ഈ കോടതി സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചീഫ് ജസ്റ്റിസുമായി അഡ്വകറ്റ് ജനറൽ ഇതിനോടകം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിനും അനുകൂലനിലപാടാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
2011- മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 100 സ്ത്രീധന പീഡനമരണങ്ങളാണ് റിപോർട് ചെയ്യപ്പെട്ടത്. 2016- 21 കാലഘട്ടത്തിൽ 54 പേരും 2021-ൽ ആറും സ്ത്രീധനപീഡന മരണങ്ങൾ റിപോർട് ചെയ്യപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ ശക്തമായ നടപടികളെടുക്കാനും നിയമ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനും ആലോചിക്കുന്നതായും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

സ്ത്രീധന ദുരാചാരത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. സമൂഹത്തിൽ രൂപപ്പെട്ട തെറ്റായ രീതിക്കെതിരെ ഗാന്ധിയൻ രീതിയിൽ ഉപവാസം നടത്തുകയാണ് ഗവർണർ ചെയ്തതെന്നും ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ഗാന്ധിയൻ ഇടപെടലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, Thiruvananthapuram, Kerala, State, Chief Minister, Pinarayi Vijayan, Dowry, Court, Chief Minister Pinarayi Vijayan says special court is considering dowry cases in state.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.