CM | പഴശി നടത്തിയത് വൈദേശികാധിപത്യത്തിനെതിരെ നടത്തിയ പോരാട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Apr 8, 2023, 22:15 IST
മട്ടന്നൂര്‍: (www.kvartha.com) നമ്മുടെ ചരിത്രമെന്തായിരുന്നുവെന്ന് പറയുകയും പഠിപ്പിക്കുകയും ചരിത്രാവബോധം സൃഷ്ടിക്കുകയും ചെയ്യുകയെന്നതാണ് പൈതൃക ടൂറിസം പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനോദ സഞ്ചാര വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി മൃദംഗ ശൈലേശ്വരി തീര്‍ഥാടന ടൂറിസം പദ്ധതിയനുസരിച്ച് നിര്‍മിച്ച മ്യൂസിയം കെട്ടിടത്തിന്റേയും നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദേശികാധിപത്യത്തിനെതിരെ അഭിമാനകരമായ പോരാട്ടം നടന്ന മണ്ണാണ് നമ്മുടേത്. അതില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച പോരാട്ടമായിരുന്നു പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ നടന്നത്. അതില്‍ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനും ക്ഷേത്രപരിസരത്തിനും വലിയ പ്രാധാന്യമുണ്ട്. സമര പോരാളികളെ വിസ്മൃതിയിലേക്ക് തള്ളുകയും വൈദേശികാധിപത്യവുമായി സമരസപ്പെട്ടവരെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന രീതി വ്യാപകമാവുകയാണ്. അതിനായി ചിലര്‍ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനികളുടെ പേരുകള്‍ ഒഴിവാക്കി സമരസപ്പെട്ടവരുടെ പേരുകള്‍ തിരുകി കയറ്റാനുള്ള ശ്രമം വ്യാപകമാവുന്നു. ഇതിനെതിരെയുള്ള പ്രതിരോധമാണ് പൈതൃക ടൂറിസം പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും. ടൂറിസം ഇടനാഴികള്‍ കണ്ടെത്താന്‍ ശ്രമിക്കും. ഇതിനായി ബജറ്റില്‍ അമ്പത് കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരളത്തെ ടൂറിസ്റ്റ് സംസ്ഥാനമാക്കാനുള്ള ശ്രമത്തിലാണ് വിനോദ സഞ്ചാരവകുപ്പെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വഴി ജനജീവിതം മാറ്റിമറിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഡോ. വി ശിവദാസന്‍ എം പി വിശിഷ്ട സാന്നിധ്യമായി. സണ്ണി ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി, കമീഷണര്‍ പി നന്ദകുമാര്‍, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത് പ്രസിന്റ് ടി ബിന്ദു, പേരാവൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ സുധാകരന്‍, കെ ഇ എല്‍ പ്രതിനിധി സ്‌നേഹലത, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ടി സി മനോജ്, മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഏരിയ ചെയര്‍മാന്‍ ടി കെ സുധി, അസി. കമീഷണര്‍ എ കെ ബൈജു, ക്ഷേത്രം എക്‌സിക്യുടീവ് എം മനോഹരന്‍, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാര്‍ എം കെ മനോഹരന്‍, അസിസ്റ്റ് ടൂറിസം ഓഫീസര്‍ കെ സി ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.
മുമ്പ് ഉത്തര മലബാറിന്റെ ആസ്ഥാനമായിരുന്ന തലശ്ശേരിയുടെ സമ്പന്നമായ പൈതൃകം അവശേഷിപ്പിച്ച ചരിത്രവും സംസ്‌കാരവും തനിമയോടെ ആവിഷ്‌കരിച്ച് വിനോദ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുകയാണ് തലശേരി പൈതൃക പദ്ധതിയിലൂടെ വിനോദ സഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്.
ബ്രിടീഷ് ഭരണത്തിനെതിരെ പോരാടി രക്തസാക്ഷിയായ പഴശ്ശി രാജാവിന്റെ കുടുംബക്ഷേത്രമായി കരുതുന്ന മൃദംഗ ശൈലേശ്വരി ക്ഷേത്രേത്തില്‍ ആദ്യഘട്ടം 3.67 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Chief Minister Pinarayi Vijayan says Pazhashi fighting against foreign tyranny, Kannur, News, Politics, Chief Minister, Pinarayi-Vijayan, Inauguration, Pazhashi, Kerala.
വൈദേശികാധിപത്യത്തിനെതിരെ അഭിമാനകരമായ പോരാട്ടം നടന്ന മണ്ണാണ് നമ്മുടേത്. അതില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച പോരാട്ടമായിരുന്നു പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ നടന്നത്. അതില്‍ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനും ക്ഷേത്രപരിസരത്തിനും വലിയ പ്രാധാന്യമുണ്ട്. സമര പോരാളികളെ വിസ്മൃതിയിലേക്ക് തള്ളുകയും വൈദേശികാധിപത്യവുമായി സമരസപ്പെട്ടവരെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന രീതി വ്യാപകമാവുകയാണ്. അതിനായി ചിലര്‍ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനികളുടെ പേരുകള്‍ ഒഴിവാക്കി സമരസപ്പെട്ടവരുടെ പേരുകള്‍ തിരുകി കയറ്റാനുള്ള ശ്രമം വ്യാപകമാവുന്നു. ഇതിനെതിരെയുള്ള പ്രതിരോധമാണ് പൈതൃക ടൂറിസം പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും. ടൂറിസം ഇടനാഴികള്‍ കണ്ടെത്താന്‍ ശ്രമിക്കും. ഇതിനായി ബജറ്റില്‍ അമ്പത് കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരളത്തെ ടൂറിസ്റ്റ് സംസ്ഥാനമാക്കാനുള്ള ശ്രമത്തിലാണ് വിനോദ സഞ്ചാരവകുപ്പെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വഴി ജനജീവിതം മാറ്റിമറിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഡോ. വി ശിവദാസന്‍ എം പി വിശിഷ്ട സാന്നിധ്യമായി. സണ്ണി ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി, കമീഷണര്‍ പി നന്ദകുമാര്‍, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത് പ്രസിന്റ് ടി ബിന്ദു, പേരാവൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ സുധാകരന്‍, കെ ഇ എല്‍ പ്രതിനിധി സ്‌നേഹലത, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ടി സി മനോജ്, മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഏരിയ ചെയര്‍മാന്‍ ടി കെ സുധി, അസി. കമീഷണര്‍ എ കെ ബൈജു, ക്ഷേത്രം എക്‌സിക്യുടീവ് എം മനോഹരന്‍, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാര്‍ എം കെ മനോഹരന്‍, അസിസ്റ്റ് ടൂറിസം ഓഫീസര്‍ കെ സി ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.
ബ്രിടീഷ് ഭരണത്തിനെതിരെ പോരാടി രക്തസാക്ഷിയായ പഴശ്ശി രാജാവിന്റെ കുടുംബക്ഷേത്രമായി കരുതുന്ന മൃദംഗ ശൈലേശ്വരി ക്ഷേത്രേത്തില്‍ ആദ്യഘട്ടം 3.67 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Chief Minister Pinarayi Vijayan says Pazhashi fighting against foreign tyranny, Kannur, News, Politics, Chief Minister, Pinarayi-Vijayan, Inauguration, Pazhashi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.