മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ്
May 22, 2013, 10:49 IST
ADVERTISEMENT
തിരുവനന്തപുരം: ഐക്യരാഷ്ട്രസംഘടന ആഗോളതലത്തില്‍ പബ്ലിക് സര്‍വസിനു നല്‍കുന്ന ഉന്നതമായ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കും ലഭിച്ചു.
ലോകരാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ചാണ് യു.എന്‍. അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യ ഉള്‍പെടുന്ന ഏഷ്യപസഫിക് മേഖലയില്‍ നിന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തെത്തി.
മേഖലകള്‍
യൂറോപ്പ് & നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഇറ്റലിയും സ്ലോവെനിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒമാനും ജോര്‍ജിയയ്ക്കുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍.
ആഫ്രിക്കയില്‍ നിന്ന് മൊറോക്കയ്ക്ക് ഒന്നാം സ്ഥാനം.
ലാറ്റിനമേരിക്ക & കരീബിയയില്‍ നിന്ന് ആരുമില്ല.
സാധാരണഗതിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും വകുപ്പോ, സേവനമോ അവാര്‍ഡ് നേടുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിക്കുമാണ് അവാര്‍ഡ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ്
2003 മുതല്‍ ഐക്യരാഷ്ട്രസഭ UN Public Service Award കൊടുക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 23 ന് Public Service Day ആയി ആചരിക്കുന്നു. 2003ല്‍ യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കിയ 57/277 പ്രമേയത്തിലൂടെയാണ് അവാര്‍ഡ് നിലവില്‍ വന്നത്. അന്നു മുതല്‍ അഞ്ചു മേഖലകളായി തിരിച്ചാണ് അവാര്‍ഡ്.
മുന്‍വര്‍ഷം
2012-ല്‍ സൗത്ത് കൊറിയയിലെ രണ്ടു പദ്ധതികള്‍ ഒന്നും രണ്ടും സമ്മാനാര്‍ഹമായി. 2011-ല്‍ സൗത്ത് കൊറിയയും സിങ്കപ്പൂരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഈ വര്‍ഷം സൗത്ത് കൊറിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് (ജനസമ്പര്‍ക്കപരിപാടി)
ഏഷ്യാ പസഫിക്
ഏഷ്യ പസഫിക്കില്‍ 50 രാജ്യങ്ങളാണുള്ളത്. പസഫിക്കില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെയും ഏഷ്യയില്‍ ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയും പിന്തള്ളിയാണ് കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചത്.
അവാര്‍ഡ് പ്രക്രിയ
ത്രിതലപരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ജനുവരിയില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കുന്ന നീണ്ട പ്രക്രിയയിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ഷോര്‍ട്ട് ലിസ്റ്റ് പരിശോധിക്കുന്നത് United Nations Committee of Experts in Public Administration -ന്റെ ഏഴംഗ സബ് കമ്മറ്റി ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഇവര്‍. നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറില്ല.
അവാര്‍ഡ് ദാനം
ഈ വര്‍ഷത്തെ യുഎന്‍ പബ്ലിക് സര്‍വീസ് ദിനാചരണം ജൂണ്‍ 24 മുതല്‍ 27 വരെ തീയതികളില്‍ ബഹറിനില്‍വച്ചാണ് നടത്തുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാങ്ക്വീ മൂണ്‍ 27 ന് അവാര്‍ഡുകള്‍ സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുക്കും.
ജനസമ്പര്‍ക്ക പരിപാടി
ലോകത്തിലെ ഒരു രാഷ്ട്രീയ നേതാവും നടത്താത്ത പരിപാടി. തികഞ്ഞ ജനാധിപത്യ പരീക്ഷണം. സംസ്ഥാനത്തെ എല്ലാ ജനങ്ങളിലേക്കും ഇറങ്ങിചെന്ന പരിപാടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് അറിയാനുള്ള അവസരം. ചില ജില്ലകളില്‍ 19.50 മണിക്കൂര്‍ വരെ നീണ്ടു നിന്ന പരാതി പരിഹാര ക്രിയ. 5.5 ലക്ഷം പരാതികള്‍. മൂന്ന് ലക്ഷത്തോളം പരിഹാരങ്ങള്‍. 22.68 കോടിയുടെ ധനസഹായം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിലയിരുത്താന്‍ സംവിധാനം. ജില്ലകളില്‍ തുടര്‍ അവലോകന നടപടികള്‍.
Keywords: Oommen Chandy, Kerala, Chief Minister, UN, Award, UN secretary general Ban Ki Moon, Function, Bahrain, Award Function, United Nations Committee of Experts in Public Administration, UN Public Service Award, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.