കണ്ണൂര്‍ വിസി നിയമനവും ലോകായുക്ത കേസും ഗവര്‍ണറുമായി ചര്‍ച ചെയ്ത് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 06.02.2022) കണ്ണൂര്‍ വിസി നിയമനവും ലോകായുക്ത കേസും ഗവര്‍ണറുമായി ചര്‍ച ചെയ്ത് മുഖ്യമന്ത്രി. ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവരാനിടയായ സാഹചര്യം മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. നിലവിലെ നിയമത്തില്‍ ഭരണഘടനാ വിരുദ്ധമായ വകുപ്പ് ഉണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞു. അതുകൊണ്ടാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും ഇതില്‍ നിയമോപദേശം ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

കണ്ണൂര്‍ വിസി നിയമനവും ലോകായുക്ത കേസും ഗവര്‍ണറുമായി ചര്‍ച ചെയ്ത് മുഖ്യമന്ത്രി

സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലിന് സര്‍കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നു എത്തിയതിനു പിന്നാലെ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. മന്ത്രിസഭായോഗം അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഗവര്‍ണറുടെ അംഗീകാരം ലഭിക്കാന്‍ അയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വിദേശയാത്രയിലായതിനാല്‍ തിരിച്ച് വന്നതിനുശേഷം തീരുമാനമെടുക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചത്.

Keywords:  Chief Minister discussed the appointment of Kannur VC and the Lokayukta case with the Governor, Thiruvananthapuram, News, Governor, Chief Minister, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia