ചെന്നിത്തലയുടെ അഭിമുഖം വ്യാജമാണെന്ന് കെ. സുധാകരന്‍ എം.പി

 


ADVERTISEMENT

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്ത്യന്‍ എക്‌സ്പ്രസില്‍ നടത്തിയെന്ന് പറയുന്ന അഭിമുഖം വ്യാജമാണെന്ന് കെ.സുധാകരന്‍ എം.പി. ചെന്നിത്തലയുമായി താന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം തന്നെയാണ് അഭിമുഖം വ്യാജമാണെന്ന് പറഞ്ഞതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്റിനെ യാതൊന്നും ധരിപ്പിച്ചിട്ടില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് യു.ഡി.എഫിനെ അറിയിക്കണമെന്നും സാമുദായിക നേതാക്കള്‍ വാക്കുകള്‍ പറയുമ്പോള്‍ കുറച്ചുകൂടി സംയമനം പാലിക്കേണ്ടതാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും, ചെന്നിത്തല പറഞ്ഞിരുന്നു.

 കൂടാതെ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി
ചെന്നിത്തലയുടെ അഭിമുഖം വ്യാജമാണെന്ന് കെ. സുധാകരന്‍ എം.പിപഴയതുപോലെയാകില്ലെന്നും, സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇനി ഉമ്മന്‍ചാണ്ടിയ്ക്ക് മാത്രമാണെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചെന്നിത്തലയുടെ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുപോര് ശക്തമാകുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല നടത്തിയെന്ന് പറയപ്പെടുന്ന അഭിമുഖം വ്യാജമാണെന്ന് പറഞ്ഞ് സുധാകരന്‍ രംഗത്തെത്തിയത്.

Keywords: Oomanchandi, Ramesh Chennithala, K.Sudhakaran, Thiruvananthapuram, Ganesh Kumar, Congress, Chief Minister, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia