ലിഫ്റ്റും പ്രതിപക്ഷ നേതാവും തമ്മിലെന്താണ് പ്രശ്നം? കാസര്‍കോടിനുപിന്നാലെ തൃശുരിലും ലിഫ്റ്റില്‍ കുടുങ്ങി രമേശ് ചെന്നിത്തല

 


തൃശൂര്‍:  (www.kvartha..com 06.11.2016) വടക്കാഞ്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ എസ് യു പ്രവര്‍ത്തകരെ കാണാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയ പ്രതിപക്ഷനേതാവിന് ലഭിച്ചത് മുട്ടന്‍പണി. പണി കൊടുത്തതാവട്ടെ മെഡി്ക്കല്‍ കോളജിലെ ലിഫ്റ്റും.
ലിഫ്റ്റും പ്രതിപക്ഷ നേതാവും തമ്മിലെന്താണ് പ്രശ്നം? കാസര്‍കോടിനുപിന്നാലെ തൃശുരിലും ലിഫ്റ്റില്‍ കുടുങ്ങി രമേശ് ചെന്നിത്തല
 കെ എസ് യു പ്രവര്‍ത്തകരെ കാണുന്നതിനായി മെഡിക്കല്‍ കോളജിലെത്തിയ രമേശ് ചെന്നിത്തല മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ലിഫ്റ്റിലുണ്ടായ തകരാര്‍ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിനുകാരണമെന്നായിരുന്നു മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

ചുരുങ്ങിയ മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോടെത്തിയ പ്രതിപക്ഷ നേതാവ് ജില്ലാ ബാങ്കിന്റെ ലിഫ്റ്റില്‍ കുടുങ്ങിയത്. ഇതിനുപിന്നാലെയാണ് തൃശൂര്‍ മെഡി്ക്കല്‍ കോളജിലെ ലിഫ്റ്റും നേതാവിന് പണി കൊടുക്കുന്നത്

Related News:
രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങിയത് അര മണിക്കൂറോളം; ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

Also Read:
മൊഗ്രാല്‍ പുത്തൂരില്‍ സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; പോലീസെത്തി സ്ഥിതി ശാന്തമാക്കി

Keywords: Leader, Congress, Ramesh Chennithala, Medical College, hospital, KSU, Police, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia