Cheating Case | രൂപയ്ക്ക് പകരം റിയാല്‍ തരാമെന്ന് പറഞ്ഞ് ഏഴേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ബംഗാള്‍ സ്വദേശിക്കെതിരെ കേസെടുത്തു

 


തളിപ്പറമ്പ്: (www.kvartha.com) ഇന്‍ഡ്യന്‍ രൂപക്ക് പകരം റിയാല്‍ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.35 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാള്‍ നോര്‍ത് 24 ഫര്‍ഗാന ജില്ലക്കാരനായ ആശിഖ് ഖാന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിനായിരുന്നു തട്ടിപ്പ് നടന്നത്.

Cheating Case | രൂപയ്ക്ക് പകരം റിയാല്‍ തരാമെന്ന് പറഞ്ഞ് ഏഴേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ബംഗാള്‍ സ്വദേശിക്കെതിരെ കേസെടുത്തു

തളിപ്പറമ്പ് പൂവ്വം കാര്‍ക്കീലിലെ പുന്നക്കന്‍ വീട്ടില്‍ പി ബശീറി(40) നാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് ഇവര്‍ താമസിക്കുന്ന കാക്കാത്തോട്ടിലെ വാടക ക്വാര്‍ടേഴ്‌സില്‍ വെച്ചാണ് 7.35 ലക്ഷം രൂപ കൈമാറിയത്. എന്നാല്‍ റിയാല്‍ തരാതെ വഞ്ചിച്ചുവെന്നാണ് പരാതി. പ്രതി ആശിഖ് ഖാന്റെ പേരില്‍ സമാനമായ സംഭവത്തില്‍ വളപട്ടണം പൊലീസും കേസെടുത്തിട്ടുണ്ട്.

Keywords:  Cheating Case Filed Against Bengal Native, Kannur, News, Police Case, Cheating, Bengal Native, Complaint, Quarters, Probe, Ashiq Khan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia