കരാറുകാരനുമായി ഒത്തുകളിച്ച് 1.78 കോടി തട്ടി ; 6 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 


തിരുവനന്തപുരം: (www.kvartha.com 05.11.2019) യുഡിഎഫ് ഭരണകാലത്ത് കരാറുകാരനുമായി ഒത്തുകളിച്ച് ചെയ്യാത്ത റോഡിനുവരെ തുക തട്ടിയെടുത്തതടക്കം വന്‍ക്രമക്കേടുകള്‍ നടത്തിയ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മറ്റ് 14 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കാന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാരിന് നഷ്ടമായ 1.78 കോടിരൂപ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍നിന്ന് തിരിച്ചുപിടിക്കാനും മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടു.

ക്രമക്കേടുകള്‍ നടത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട് ഷെല്‍മി എന്നിവരെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തു. കരാറുകാരന്‍ സുബിന്‍ ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കും. ക്രമക്കേടുകളെ തുടര്‍ന്ന് 1,77,62,492 രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്.

കരാറുകാരനുമായി ഒത്തുകളിച്ച് 1.78 കോടി തട്ടി ; 6 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പൊതുമരാമത്ത് നിരത്ത് വിഭാഗം എറണാകുളം ഡിവിഷന്‍/ ആലുവ സെക്ഷന്‍ എന്നിവിടങ്ങളില്‍ ധനകാര്യവിഭാഗത്തിന്റെ പരിശോധനയിലാണ് 2013 മുതല്‍ 2016 വരെയുള്ള കാലത്ത് ചെയ്യാത്ത മരാമത്ത് പ്രവൃത്തികള്‍ക്ക് തുക മാറല്‍, വ്യാജരേഖ ചമച്ച് സെക്യൂരിറ്റി ഡിപ്പോസിറ്റ് സ്വീകരിക്കാതിരിക്കല്‍, ബിറ്റുമിന്‍ വിതരണത്തില്‍ ക്രമക്കേട് എന്നിവ കണ്ടെത്തിയത്.

എറണാകുളം പൊതുമരാമത്ത് നിരത്ത് വിഭാഗം ഡിവിഷന്‍ ഓഫീസില്‍ പരിശോധനയില്‍ വ്യാജ ബില്‍ ഐഡികള്‍ സൃഷ്ടിച്ച് ക്രമക്കേടുകള്‍ നടത്തിയ ക്ലര്‍ക്കുമാരായ വി ജയകുമാര്‍, പ്രസാദ് എസ് പൈ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു. ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കിയ ഡിവിഷണല്‍ അക്കൗണ്ടന്റ് ദീപയെ ധന വകുപ്പാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു.

ക്രമക്കേടിന് ഉത്തരവാദികളായ സൂപ്രണ്ടിങ് എഞ്ചിനിയര്‍മാരായ എസ് ഹുമയൂണ്‍, ബല്‍ദേവ്, ടി എസ് സുജാറാണി, സൂപ്രണ്ടിങ് എഞ്ചിനിയര്‍ കെ ടി ബിന്ദു, ഡെപ്യൂട്ടി സൂപ്രണ്ടിങ് എഞ്ചിനിയര്‍ എ സലീന, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ കെ എസ് ജയരാജ്, ബെന്നി ജോണ്‍, എം ടി ഷാബു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ എസ് ജെ സജിന, എസ് സുനില്‍, അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍ വി മെജോ ജോര്‍ജ്, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് ജെറി ജെ തൈക്കുടന്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി ശ്രീരേഖ, ഓവര്‍സീയര്‍ സി കെ സജീവ്കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിക്കും വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരം ക്രമക്കേടുകള്‍ സംസ്ഥാനത്ത് പല ഓഫീസുകളിലും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Corruption; 6 employees suspended,News, Corruption, Suspension, Minister, G Sudhakaran, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia