Akshaya Centers | അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള വിവിധ സര്‍കാര്‍ സേവനങ്ങളുടെ സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കും

 


തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ അക്ഷയ കേന്ദ്രങ്ങള്‍  നിരക്കുകള്‍ കൂട്ടും. വിവിധ സര്‍കാര്‍ സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് പഠിച്ച് റിപോര്‍ട് നല്‍കാന്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിനെ (സിഎംഡി) ചുമതലപ്പെടുത്തി. 

അഞ്ച് വര്‍ഷം മുന്‍പാണ് നിലവിലെ നിരക്കുകള്‍ നിശ്ചയിച്ചത്. ഇതില്‍ 50% വര്‍ധന വേണമെന്ന് അക്ഷയ ഡയറക്ടറേറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ പഠനം ആവശ്യമുണ്ടെന്ന കാരണത്തില്‍ ഈ റിപോര്‍ട് സര്‍കാര്‍ തള്ളി. 

സിഎംഡി റിപോര്‍ട് ഈ മാസം ലഭിച്ചേക്കും. തുടര്‍ന്ന് നിലവിലെ നിരക്കുകള്‍ വര്‍ധിപ്പിച്ചും നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് ക്രമപ്പെടുത്തിയും ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. 

2012 ലാണ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് സേവന നിരക്ക് നടപ്പാക്കിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഫീസ് പുനര്‍ നിശ്ചയിക്കുമെന്നായിരുന്നു തീരുമാനം. തുടര്‍ന്ന് 2018ലാണ് അക്ഷയ കേന്ദ്രങ്ങളിലെ സര്‍വീസ് ചാര്‍ജ് ഇതിന് മുന്‍പ് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷത്തിനുശേഷം നിരക്ക് പുതുക്കുമെന്ന് സര്‍കാര്‍ അന്ന് പറഞ്ഞിരുന്നെങ്കിലും ചെലവുകളില്‍ വന്‍ വര്‍ധന ഉണ്ടായിട്ടും പിന്നീട് പുതുക്കിയിരുന്നില്ല. 

അതിനിടെ സ്വന്തമായി ഫീസ് വര്‍ധിപ്പിച്ച ചില സംരംഭകര്‍ അടുത്തിടെ നടന്ന വിജിലന്‍സ് പരിശോധനയില്‍ പിടിയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ അക്ഷ കേന്ദ്രങ്ങളെല്ലാം അമിത ഫീസ് വാങ്ങുന്നവയാണെന്ന പ്രചാരത്തിനും ഇടയാക്കി. 

Akshaya Centers | അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള വിവിധ സര്‍കാര്‍ സേവനങ്ങളുടെ സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കും



Keywords:  News, Kerala, Kerala-News, News-Malayalam, Charges, Akshaya Center, Rate Increase, Charges in Akshaya Centers to increase.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia