കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ജൂലൈ 24ന്; പ്രതിപ്പട്ടികയില്‍ ഒരു ബിജെപി നേതാവുമില്ല
Jul 16, 2021, 13:25 IST
തൃശൂര്‍: (www.kvartha.com 16.07.2021) കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ജൂലൈ 24ന് സമര്‍പിക്കും. അതേസമയം 22 പ്രതികള്‍ ആകെയുള്ള കേസില്‍ ഒരു ബിജെപി നേതാവു പോലുമില്ല. കെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ളവരെ സാക്ഷികളാക്കണോ എന്ന കാര്യം ആലോചനയിലാണ്. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തെങ്കിലും ഇവരില്‍ ഒരാള്‍ പോലും പ്രതിയാകില്ല എന്നാണ് പുറത്തുവരുന്ന റിപോർട്.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. ഇഡി അന്വേഷിക്കേണ്ട വകുപ് കൂടിയാണിത്.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. ഇഡി അന്വേഷിക്കേണ്ട വകുപ് കൂടിയാണിത്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14ന് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവര്‍ചാക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
അതുകൊണ്ട് തന്നെ ഇത് ഒരു കവര്‍ചാക്കേസ് മാത്രമായി കണക്കാക്കി കുറ്റപത്രം സമര്‍പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് വിവരം.
തെരഞ്ഞെടുപ്പിന് ഈ പണം ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഇതിനോടകം 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. എന്നാല്‍ ബാക്കി പണം കണ്ടെത്തുന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്.
Keywords: News, Thrissur, Kerala, State, K Surendran, K. Surendran, BJP, Politics, Case, Court, Police, Charge sheet in Kodakara case on July 24.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.