ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററാക്കാനുള്ള നീക്കം വിവാദത്തില്‍
Sep 5, 2012, 12:30 IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ സ്റ്റേഡിയമായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി കണ്‍ വെന്‍ഷന്‍ സെന്ററാക്കാനുള്ള നീക്കം വിവാദത്തില്‍ കലാശിച്ചു. എട്ട് കോടി മുടക്കിയാണ് സ്റ്റേഡിയം കണ്‍ വെന്‍ഷന്‍ സെന്ററാക്കി മാറ്റുക.
ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന എമര്‍ജിംഗ് കേരള പദ്ധതി തുടക്കം മുതല്‍ തന്നെ വിവാദത്തിനുപിറകേയാണ്. എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില പദ്ധതികള്‍ക്കെതിരെ ഭരണപക്ഷത്തെ പ്രമുഖ യുവ എം.എല്‍.എമാര്‍ രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. ഇതിനിടയിലാണ് തിരുവനന്തപുരത്തെ മൂന്ന് സ്റ്റേഡിയങ്ങളിലൊന്നായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കണ്‍ വെന്‍ഷന്‍ സെന്ററാക്കി മാറ്റാനുള്ള നീക്കം പുരോഗമിക്കുന്നത്.
കേരള പോലീസിന്റെ കൈവശമിരിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എക്സിബിഷന്‍ സെന്ററും സ്ഥാപിക്കാന്‍ ഇതോടൊപ്പം നീക്കം നടക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച് ഇതുവരെ കേരള പോലീസുമായോ കേരള വെല്‍ഫെയര്‍ സമിതിയുമായോ അധികാരികള്‍ ഇതുവരെ ചര്‍ച്ചനടത്താത്തതും അനുമതി വാങ്ങാത്തതും ആശയക്കുഴപ്പത്തിന് വഴിവച്ചിട്ടുണ്ട്.
കേരള പോലീസിന്റെ കൈവശമിരിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എക്സിബിഷന്‍ സെന്ററും സ്ഥാപിക്കാന്‍ ഇതോടൊപ്പം നീക്കം നടക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച് ഇതുവരെ കേരള പോലീസുമായോ കേരള വെല്‍ഫെയര്‍ സമിതിയുമായോ അധികാരികള്‍ ഇതുവരെ ചര്‍ച്ചനടത്താത്തതും അനുമതി വാങ്ങാത്തതും ആശയക്കുഴപ്പത്തിന് വഴിവച്ചിട്ടുണ്ട്.
സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. 15 വര്‍ഷത്തേയ്ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് ഈ സ്ഥലം പാട്ടത്തിന് നല്‍കും. അഞ്ച് വര്‍ഷത്തേയ്ക്കുള്ള പാട്ടത്തുക ഒഴിവാക്കികൊടുക്കും. ഒരു കോടിരൂപയാണ് ഒരു വര്‍ഷത്തെ പാട്ടത്തുക. ആദ്യ അഞ്ച് വര്‍ഷം നിര്‍മ്മാണഘട്ടമായതുകൊണ്ടാണ് പാട്ടത്തുക ഒഴിവാക്കുന്നതെന്നും പദ്ധതിയില്‍ വ്യക്തമാക്കുന്നുണ്ട്. 1956ല്‍ കേരള പോലീസാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം നിര്‍മ്മിച്ചത്.
Keywords: Kerala, Emerging Kerala, Chandrasekhar Nair Stadium, Controversy, PK Kunjalikutty, UDF, Project, Convention center, Exhibition center,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.