ചന്ദ്രബോസ് വധക്കേസ്; ജാമ്യം തേടി നിഷാം സുപ്രീംകോടതിയില്‍, ഹരീഷ് സാല്‍വെ ഹാജരാകും
Oct 8, 2015, 13:33 IST
തൃശൂര്‍: (www.kvartha.com 08.10.2015) പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാം ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരിക്കും നിഷാമിന് വേണ്ടി ഹാജരാകുക.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍ ഹാജരാകും. നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ
അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. മാര്‍ച്ച് 11നു ചുമത്തിയ കാപ്പ കാലാവധി അവസാനിച്ചതോടെയാണു ജാമ്യാപേക്ഷ പരിഗണിച്ചത്. എന്നാല്‍ കോടതി അത് തള്ളുകയായിരുന്നു. ഒക്ടോബര്‍ 26നും നവംബര്‍ 17നുമിടയില്‍ 104 സാക്ഷികളെ വിസ്തരിക്കാനുള്ള സമയക്രമം സെഷന്‍സ് കോടതി നിശ്ചയിച്ചിരുന്നു.
2015 ജനുവരി 29നു പുലര്‍ച്ചെയാണു ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് ചന്ദ്രബോസിനെ നിഷാം കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവം നടന്ന ദിവസം തന്നെ പോലീസ് ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിഷാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രബോസ് പിന്നീട് ചികിതസയ്ക്കിടെ മരിച്ചു.
Also Read:
ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത് - ജില്ലാ കളക്ടര്‍
Keywords: Chandrabose murder: Nisham moves SC for bail, Thrissur, Advocate, Allegation, Police, hospital, Treatment, Kerala.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍ ഹാജരാകും. നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ
2015 ജനുവരി 29നു പുലര്‍ച്ചെയാണു ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് ചന്ദ്രബോസിനെ നിഷാം കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവം നടന്ന ദിവസം തന്നെ പോലീസ് ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിഷാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രബോസ് പിന്നീട് ചികിതസയ്ക്കിടെ മരിച്ചു.
Also Read:
ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത് - ജില്ലാ കളക്ടര്‍
Keywords: Chandrabose murder: Nisham moves SC for bail, Thrissur, Advocate, Allegation, Police, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.