ചാല ദുരന്തം: ഐ.ജി ബി സന്ധ്യ കണ്ണൂ­രില്‍

 


ചാല ദുരന്തം: ഐ.ജി ബി സന്ധ്യ കണ്ണൂ­രില്‍
ക­ണ്ണൂര്‍: ചാല ടാ­ങ്കര്‍ ദു­ര­ന്ത­ത്തി­ന്റെ അന്വേ­ഷണം ക്രൈംബ്രാഞ്ച് ഏറ്റെ­ടു­ത്ത­തിന് പിന്നാലെ ക്രൈംബ്രാഞ്ച് ഐ.ജി ബി സന്ധ്യ കണ്ണൂ­രി­ലെ­ത്തി. ദുരന്ത ബാധിത പ്രദേ­ശ­ങ്ങളും, പരി­ക്കേ­റ്റ­വ­രേയും സന്ദര്‍ശി­ച്ചു. അതേ­സ­മയം തീ­പി­ടി­ത്ത­ത്തില്‍ പൂര്‍­ണ­മാ­യി ക­ത്താ­ത്ത ചി­ല വീ­ടു­ക­ളില്‍ വീ­ണ്ടും താ­മ­സം തു­ട­ങ്ങാന്‍ അ­റ്റ­കു­റ്റ­പ്പ­ണി­കള്‍­ക്ക് ഒ­രു­ക്കം തു­ട­ങ്ങിയിട്ടു­ണ്ട്.

നാ­ശ­ന­ഷ്­ടം നേ­രി­ട്ട ക­ച്ച­വ­ട സ്­ഥാ­പ­ന­ങ്ങള്‍ വീ­ണ്ടും തു­റ­ക്കാ­നു­ള്ള നീ­ക്ക­ങ്ങ­ളും നാട്ടു­കാ­രുടെ നേതൃ­ത്വ­ത്തില്‍ ആ­രം­ഭി­ച്ചി­ട്ടു­ണ്ട്. ചാല ദുരിത ബാധിത പ്രദേ­ശ­ങ്ങ­ളില്‍ ആരോ­ഗ്യ­വ­കുപ്പും സന്ദര്‍ശനം നട­ത്തി­യി­രു­ന്നു. ദു­ര­ന്തം നേ­രി­ട്ടു ക­ണ്ട നാ­ട്ടു­കാ­രു­ടെ മാ­ന­സി­കാ­ഘാ­തം കു­റ­യ്­ക്കുക എന്ന പ്രധാന ലക്ഷ്യ­ത്തോ­ടെ­യാണ് ആരോ­ഗ്യ­വ­കുപ്പ് അധി­കൃ­തര്‍ ചാല­യി­ലെ­ത്തി­യ­ത്. ദു­രി­ത­മ­നു­ഭ­വി­ക്കു­ന്ന കു­ടും­ബ­ങ്ങ­ളെ സ­മാ­ശ്വ­സി­പ്പി­ക്കാ­നും, മ­ന:­ശാ­സ്­ത്ര കൗണ്‍­സ­ലി­ങ്ങി­നും ന­ട­പ­ടി തു­ട­ങ്ങി.

ദു­ര­ന്തം ന­ട­ന്ന സ്­ഥ­ല­ത്തി­ന് ഒ­ന്ന­ര കി­ലോ­മീ­റ്റര്‍ ചു­റ്റ­ള­വി­ലെ വീ­ടു­ക­ളി­ലെ താ­മ­സ­ക്കാ­രെ ആ­രോ­ഗ്യ വ­കു­പ്പു ജീ­വ­ന­ക്കാര്‍ സ­ന്ദര്‍­ശി­ച്ചു ക­ണ­ക്കെ­ടു­പ്പ് നടത്തി വരി­ക­യാ­ണ്. മാ­ന­സി­കാ­ഘാ­തം അ­ള­ക്കാന്‍ പ്ര­ത്യേ­ക ചോ­ദ്യാ­വ­ലിയും ഇവര്‍ ത­യാ­റാ­ക്കി­യി­ട്ടു­ണ്ട്. വീ­ടു­ക­ളി­ലുള്ള എല്ലാ അം­ഗ­ങ്ങ­ളെ­യും ക­ണ്ട് സം­സാ­രി­ച്ച് ചോ­ദ്യാ­വ­ലി പൂ­രി­പ്പി­ച്ച ശേ­ഷം മാത്രമേ എ­ത്ര പേര്‍­ക്കു കൗണ്‍­സ­ലി­ങ് വേ­ണ­മെ­ന്നു തീ­രു­മാ­നി­ക്കുക­യു­ള്ളൂ. ആ­രോ­ഗ്യ വ­കു­പ്പു ജീ­വ­ന­ക്കാര്‍­ക്കും ആ­ശാ വര്‍­ക്കര്‍­മാര്‍­ക്കും ഇ­തു സം­ബ­ന്ധി­ച്ചു പ­രി­ശീ­ല­നം നല്‍­കിയിട്ടു­ണ്ട്.

കോ­ഴി­ക്കോ­ട് ഗ­വ. മെ­ഡി­ക്കല്‍ കോ­ള­ജി­ലെ മാ­ന­സി­കാ­രോ­ഗ്യ വി­ഭാ­ഗ­ത്തി­ന്റെ നേ­തൃ­ത്വ­ത്തില്‍ എ­ട­ക്കാ­ട് പ്രാ­ഥ­മി­കാ­രോ­ഗ്യ കേ­ന്ദ്ര­ത്തി­ലാ­ണു ജീ­വ­ന­ക്കാര്‍­ക്കു ശില്‍­പശാ­ല ന­ട­ത്തി­യ­ത്. കു­ട്ടി­കള്‍­ക്കും മു­തിര്‍­ന്ന­വര്‍­ക്കും പ്ര­ത്യേ­ക ചോ­ദ്യാ­വ­ലി­കള്‍ ത­യാ­റാ­ക്കി­യി­ട്ടു­ണ്ട്. ഉ­റ­ക്ക­മി­ല്ലാ­യ്­മ, ദു­ര­ന്ത­ത്തി­ന്റെ ഓര്‍­മ­ക­ളില്‍ മു­ഴു­കി മ­റ്റൊ­ന്നും ശ്രദ്ധി­ക്കാ­നോ ചി­ന്തി­ക്കാ­നോ ക­ഴി­യാ­തെ വ­രി­ക, തീ­പ്പൊ­രി­യോ തീ­യോ ക­ണ്ടാല്‍ പേ­ടി തോ­ന്നു­ക തു­ട­ങ്ങി­യ അ­സ്വാ­സ്­ഥ്യ­ങ്ങള്‍ ഉ­ള്ള­വ­രെ ക­ണ്ടെ­ത്തു­ക­യാ­ണു ചോ­ദ്യാ­വ­ലി­യു­ടെ പ്ര­ധാ­ന ല­ക്ഷ്യം.

ഓഗസ്റ്റ് 27ന് ഉണ്ടായ ദുര­ന്ത­ത്തില്‍ 19 പേര്‍ മരി­ക്കു­കയും 50ഓളം പേര്‍ക്ക് സാര­മായി പരി­ക്കേല്‍ക്കു­കയും ചെയ്തി­രു­ന്നു. നിന­ച്ചി­രി­ക്കാത്ത നേരത്ത് കടന്ന് വന്ന മരണം മുന്നില്‍ കണ്ട­വര്‍ക്ക് ഇത്തരം സന്നദ്ധ സംഘ­ട­ന­ക­ളു­ടേയും പ്രവര്‍ത്ത­ക­രുടേയും സല്‍പ്ര­വൃ­ത്തി­കള്‍ ആശ്വാ­സ­മേ­കു­ന്നു.

Keywords:  Kannur, Accident, Fire, Death, Burnt to death, Kerala, I.G. B. Sandhya, Chala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia