ഇറാനിയന്‍ മല്‍സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ നിര്‍­ദേശം

 



കൊച്ചി: ഭീകരരെന്ന് സംശയിച്ച് 2010 ഡിസംബര്‍ മൂന്നിന് ലക്ഷദ്വീപ് സമൂഹത്തിലെ ബാത്രാ ദ്വീപുകള്‍ക്ക് സമീപത്തുനിന്ന് പിടിയിലായ നാല് ഇറാനിയന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍­കി.

ഇറാനിലെ കാല്‍ബര്‍ ചബാഹര്‍ സ്വദേശികളായ ബോട്ട് മാസ്റ്റര്‍ ഫക്കീര്‍ മുഹമ്മദ്, ഖലാസികളായ റഹ്മത്തുല്ല, മുഹമ്മദ് യൂനുസ്, റസാം എന്നിവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനാണ് നിര്‍ദേശം. സൗഹാര്‍ദ രാജ്യവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇതോടെ ഇവര്‍ക്കെതിരായ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നിയമനടപടി നിര്‍ത്തിവെക്കും. എന്നാല്‍, ഇവര്‍ക്കൊപ്പം പിടിയിലായ 14 പാക്‌സ്വദേശികളുടെ കാര്യത്തിലെ അന്തിമ തീരുമാനം കോടതി തിങ്കളാഴ്ചയിലേക്ക് മാ­റ്റി. നാവിക സേന പിടികൂടി കവര­ത്തി പോലീസിന് കൈമാറിയ ഇവരില്‍ ഭീകരതാ കുറ്റം ചുമത്താന്‍ ഏറെ ശ്രമം നടന്നിരുന്നു.

ഇറാനിയന്‍ മല്‍സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ നിര്‍­ദേശം
SUMMARY: Central government ordered to release four Iranian fisherman who caught by navy in 2010 December 3.These four persons along with 14 Pakisthani fisherman was arrested when they were in Batra island near Lakshadweep. the fate of Pakisthani fisherman will decide by the court on Monday
3:27 PM

Keywords:  Iranian, Fisherman,Central government ,Order, Batra Island,Kochi, Terrorists, State, Natives, Pakistan, Ernakulam, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Central government ordered to release iranian fishermen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia