9 പേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കേസ് ഇനി സി ബി ഐ അന്വേഷിക്കും

 


കൊച്ചി: (www.kvartha.com 10.11.2016) ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കേസ് ഇനി സി ബി ഐ അന്വേഷിക്കും. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. മാറാട് കലാപത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചനയും ദേശസുരക്ഷാ പ്രശ്‌നങ്ങളുമാണ് സി.ബി.ഐ അന്വേഷിക്കുക.

2003 മേയിലായിരുന്നു ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ മാറാട് കൂട്ടക്കൊല നടന്നത്. കലാപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫ് സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കൊളക്കാടന്‍ മൂസാഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ശാന്തനഗൗഡര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

2002ല്‍ ജനുവരിയില്‍ നടന്ന ഒന്നാം മാറാട് കലാപത്തിന് പ്രതികാരമെന്ന നിലയില്‍ വലിയ ഗൂഢാലോചനയുടെ ഫലമായാണ് രണ്ടാം മാറാട് കലാപം നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമുദായിക സ്പര്‍ധയുണ്ടാക്കാനും കലാപത്തിനും ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം.

കേസ് ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് റിട്ട.സൂപ്രണ്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ സി.എം.പ്രദീപ്കുമാര്‍ കേസില്‍ കക്ഷി ചേര്‍ന്നതിനെ തുടര്‍ന്നാണ് സി.ബി.ഐ നിലപാട് മാറ്റിയത്. കേസ് സി.ബി.ഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും സാമ്പത്തിക സഹായം ലഭിച്ചുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദേശസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ, സി.ബി.ഐ പോലുള്ള ഏജന്‍സികളുടെ അന്വേഷണത്തിനും ജുഡീഷ്യല്‍ കമീഷന്‍ ശിപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഈ ശിപാര്‍ശ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസന്വേഷണത്തിന് തയാറാണെന്ന വിവരം നേരത്തെ സി.ബി.ഐ ഹൈകോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനകള്‍ നടന്നതായി അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സമ്മതമാണെന്ന്
9 പേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കേസ് ഇനി സി ബി ഐ അന്വേഷിക്കും
സി.ബി.ഐ അറിയിച്ചത്.

കേസ് സംബന്ധിച്ച ഫയലുകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കൈവശമാണുള്ളത്. അത് എത്രയും വേഗം തന്നെ സി.ബി.ഐയ്ക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് സി.ബി.ഐയ്ക്ക് അന്വേഷിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു.

രണ്ടാം മാറാട് കൂട്ടക്കൊലക്ക് മുന്നോടിയായി ഗൂഢാലോചന നടത്തിയതിനോ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നതിനോ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Also Read:
സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം

Keywords:  CBI to probe second Marad riot case,  Kochi, High Court of Kerala, Crime Branch, Conspiracy, Justice, Report, Protection, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia