കാലിത്തീറ്റക്ക് വില കുത്തനെ കൂട്ടി

 


കോഴിക്കോട്:  (www.kvartha.com 08.10.2015)  രണ്ട് മാസത്തിനിടെ കാലിത്തീറ്റക്ക്് വില കുത്തനെ കൂട്ടി. 50 രൂപയുടെ വിലവര്‍ധനയാണ് ഉണ്ടായത്. പാലുത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിനിടെ വിലകൂടിയത് ക്ഷീര കര്‍കര്‍ക്ക് ഇരുട്ടടിയായി. 

ക്ഷീരസംഘങ്ങള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്കു ചാക്കൊന്നിന് 50 രൂപയാണ് വര്‍ധിച്ചത്. 925 രൂപയുടെ ഒരു ചാക്ക് കാലിത്തീറ്റക്ക് മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് 60 രൂപയുടെ കിഴിവാണ് നല്‍കിയിരുന്നത്. എന്നാല്‍, സ്വകാര്യ കമ്പനി വിലവര്‍ധിപ്പിച്ചതോടെ കിഴിവ് 20രൂപയാക്കി കുറച്ചു. 

കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനികള്‍ വൂണ്ടും വില വര്‍ധിപ്പിച്ചിട്ടുണ്ട്. കേരള ഫീഡ്‌സിന്റെ ഒരു ചാക്ക് (50 കിലോ) കാലിത്തീറ്റയ്ക്ക് 885 രൂപയായിരുന്നത് 920 ആയി ഉയര്‍ന്നു. മില്‍മ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 40 രൂപ കൂട്ടി. മില്‍മയുടെ ഗോമതി റിച്ച് കാലിത്തീറ്റയുടെ വില 885 രൂപയില്‍നിന്ന് 925 ആയി. ചാക്കിന് 1,045 രൂപയായിരുന്ന ഗോമതി ഗോള്‍ഡിനും 40 രൂപ കൂട്ടി. ചോളം ഉള്‍പ്പെടെയുള്ള അംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണു കാലിത്തീറ്റ വില കൂട്ടാന്‍ കാരണമായി പറയുന്നത്. 

കാലിത്തീറ്റക്ക്  വില കുത്തനെ കൂട്ടി


Keywords: Kerala, Kozhikode, Rate, Cattle feeds price hiked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia