യുവ ദമ്പതികളെ ആക്രമിച്ച കേസില്‍ കൗണ്‍സിലറടക്കം 5 പേര്‍ക്കെതിരെ കേസ്

 


തൊടുപുഴ: (www.kvartha.com 10.12.2014) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവ ദമ്പതികളെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ കൗണ്‍സിലറടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഗിരീഷ് - ആശ ദമ്പതികളെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗുണ്ടാ സംഘം ആക്രമിച്ചത്.

വെങ്ങല്ലൂര്‍ ഷാപ്പുംപടിക്കു സമീപമുളള റോഡില്‍ മദ്യപിച്ചിരുന്ന രണ്ടംഗ സംഘമാണ് അക്രമത്തിന് തുടക്കമിട്ടത്. ദമ്പതികള്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിക്കു സമീപമെത്തിയപ്പോള്‍ അക്രമികള്‍ ബൈക്കിനു മുന്നിലേക്ക് ചാടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരെയും സംഘം ബൈക്കില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഗുണ്ടകളെ തടഞ്ഞുവെച്ചിരുന്നു. ഈ വിവരം ഗുണ്ടകള്‍ കൗണ്‍സിലര്‍ക്ക് ഫോണ്‍ ചെയ്ത് അറിയിച്ചതോടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷയിലെത്തിയ സംഘം തടഞ്ഞുവെച്ച കൂട്ടുകാരെ രക്ഷപ്പെടുത്തിയതിനുശേഷം ദമ്പതികളെ വീണ്ടും മര്‍ദിക്കുകയായിരുന്നു.

അടുത്തകാലം വരെ പ്രദേശത്ത് സജീവമായിരുന്ന കാര്‍ഗില്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തെങ്കിലും എഫ്.ഐ.ആറില്‍ കൗണ്‍സിലറുടെ പേര് ഒഴിവാക്കിയിട്ടുണ്ട്.

യുവ ദമ്പതികളെ ആക്രമിച്ച കേസില്‍ കൗണ്‍സിലറടക്കം 5 പേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thodupuzha, Couples, Complaint, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia