Attacked | കോളജില്‍ ഫുള്‍കൈ ഷര്‍ട് ധരിച്ചതിനും താടിവെച്ചതിനും വിദ്യാര്‍ഥിക്ക് മര്‍ദനം, 6 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) ഇരിക്കൂറില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ റാഗിങ്. സംഭവത്തില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അന്‍സാദ്, സഫ്വാന്‍ കണ്ടാലറിയാവുന്ന നാലു വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്കെതിരെ ഇരിക്കൂര്‍ പൊലീസ് കേസെടുത്തു. കല്യാട് സിബ്ഗ കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സഫലിന്റെ(19) പരാതിയിലാണ് കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം കേസെടുത്തത്.

Attacked | കോളജില്‍ ഫുള്‍കൈ ഷര്‍ട് ധരിച്ചതിനും താടിവെച്ചതിനും വിദ്യാര്‍ഥിക്ക് മര്‍ദനം, 6 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സഫല്‍ ഫുള്‍ കൈ ഷര്‍ട് ധരിച്ചതും താടിവെച്ചതും ചോദ്യം ചെയ്ത് ആറംഗ സംഘം ബാത്റൂമില്‍ കൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ സഹല്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇരിക്കൂര്‍ എസ് ഐ എം വി ഷിജുവിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Keywords: Case against 5 students for assault, Kannur, News, Attack, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia