Arrested | നിര്‍മലഗിരിയില്‍ 3പേരുടെ അപകട മരണത്തിനിടയാക്കിയ ചരക്കുലോറി ഡ്രൈവര്‍ 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

 


കൂത്തുപറമ്പ്: (KVARTHA) നിര്‍മലഗിരിയില്‍ മൂന്നുപേരുടെ അപകട മരണത്തിനിരയാക്കി കഴിഞ്ഞ ഇരുപതു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളിയായ ചരക്കുലോറി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷിനെയാണ് കണ്ണവം പൊലീസ് പിടികൂടിയത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മലഗിരിയില്‍ വെച്ച് നടന്ന അപകടത്തില്‍ ഗണേശന്‍ ഓടിച്ചിരുന്ന ലോറി ഇടിച്ച് മൂന്നുപേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് കണ്ണവം പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് 20 വര്‍ഷത്തിനുശേഷം ഇപ്പോള്‍ പ്രതിയുടെ അറസ്റ്റ് നടന്നിരിക്കുന്നത്.
             
Arrested | നിര്‍മലഗിരിയില്‍ 3പേരുടെ അപകട മരണത്തിനിടയാക്കിയ ചരക്കുലോറി ഡ്രൈവര്‍ 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നിരവധി തവണ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 2009 ല്‍ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ദീര്‍ഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് കണ്ണവം പൊലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കണ്ണവം എസ് എച് ഒ ജിതേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പോണ്ടിച്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പ്രിന്‍സിപല്‍ എസ് ഐ വിപിന്‍, സീനിയര്‍ സി പി ഒ ബിജേഷ് തെക്കുമ്പടന്‍, സി പി ഒ മാരായ പ്രജിത് കണ്ണിപൊയില്‍, നിസാമുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Keywords: Cargo lorry driver who killed 3 people in Nirmalagiri accident arrested after 20 years, Kannur, News, Court, Remanded, Cargo Lorry Driver, Arrested, Police, Missing, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia