മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന മനോരമ ന്യൂസ് സംഘം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും ഡ്രൈവര്‍ക്കും പരിക്ക്

 


കണ്ണൂര്‍: (www.kvartha.com 24.10.2019) മഞ്ചേശ്വരത്ത് തെരെഞ്ഞടുപ്പ് ഫലപ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന മനോരമ ന്യൂസ് സംഘം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും ഡ്രൈവര്‍ക്കും പരിക്കേറ്റു. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെറുകുന്നില്‍ വെച്ചാണ് അപകടം.

കണ്ണൂരിലെ മനോരമ ന്യൂസ് സംഘത്തിലെ റിപ്പോര്‍ട്ടര്‍ രതീഷ് ചോടോനെയും ക്യാമറാമാന്‍ ഹ്രതിക്കേഷിനെയും ഡ്രൈവറേയുമാണ് ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കനത്ത മഴയില്‍ ഇവര്‍ സഞ്ചരിച്ച സിഫ്റ്റ് കാറും ലോറിയും തമ്മിലിടിച്ചാണ് അപകടം. ഇവരെ പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റും.

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന മനോരമ ന്യൂസ് സംഘം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും ഡ്രൈവര്‍ക്കും പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Accident, Car, Manorama, Car accident of Manorama team: 3 injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia