Cabinet | റഗുലേറ്ററി കമിഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

 


തിരുവനന്തപുരം: (KVARTHA) റഗുലേറ്ററി കമിഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ചീഫ് സെക്രടറിയുടെ റിപോര്‍ട് പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കെ എസ് ഇ ബിക്ക് ആശ്വാസമാണ് സര്‍കാരിന്റെ ഈ തീരുമാനം. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സര്‍കാരിന് കരാറുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും.

Cabinet | റഗുലേറ്ററി കമിഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ഇതനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. കരാറുകള്‍ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രടറിയുടെ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. റഗുലേറ്ററി കമിഷന്‍ കരാറുകള്‍ റദ്ദാക്കിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബി തീരുമാനിച്ചിരുന്നു.

ദീര്‍ഘകാല കരാറിലൂടെ മൂന്ന് കംപനികളില്‍ നിന്നാണ് യൂനിറ്റിന് 4.26 രൂപയ്ക്ക് 465 മെഗാവാട് വൈദ്യുതി കേരളം കഴിഞ്ഞ ഏഴു വര്‍ഷമായി വാങ്ങിയിരുന്നത്. ജാബുവ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് എന്നീ കംപനികളാണ് കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.

യുഡിഎഫ് സര്‍കാരിന്റെ കാലത്താണ് കരാറിലേര്‍പ്പെട്ടത്. കരാറിലൂടെ 17 വര്‍ഷത്തേക്ക് 4.29 രൂപയ്ക്കും (350 മെഗാവാട്) 4.15 രൂപയ്ക്കും (115 മെഗാവാട്) വൈദ്യുതി ലഭിക്കുമായിരുന്നു. എന്നാല്‍ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമിഷന്‍ കരാര്‍ റദ്ദാക്കിയത്. ഇതോടെ, കരാറിലേര്‍പ്പെട്ടിരുന്ന കംപനികള്‍ വൈദ്യുതി നല്‍കാന്‍ വിസമ്മതിച്ചു.

റഗുലേറ്ററി കമിഷന്‍ കരാര്‍ റദ്ദാക്കിയതോടെ കെ എസ് ഇ ബി വിവിധ ടെന്‍ഡറുകള്‍ വിളിച്ചെങ്കിലും യൂനിറ്റിന് 7.30 രൂപയ്ക്ക് മുകളിലാണ് കംപനികള്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് വിഷയത്തെക്കുറിച്ച് പഠിച്ച് റിപോര്‍ട് നല്‍കാന്‍ സര്‍കാര്‍ ചീഫ് സെക്രടറിയെ ചുമതലപ്പെടുത്തിയത്.

Keywords: Cabinet approves power contracts canceled by Regulatory Commission, Thiruvananthapuram, News, UDF, Politics, KSEB, Cabinet, Power Contracts, Regulatory Commission, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia