NDA Candidate | കണ്ണൂരില്‍ കോണ്‍ഗ്രസിന് തലവേദനയായി സി രഘുനാഥ്

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ കരുത്തനായ എം വി ജയരാജന്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതോടെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ജാഗ്രതയോടെ.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി നേതാക്കളും അണികളും രംഗത്തുവന്നിട്ടുണ്ട്.

ഹൈക്കമാന്‍ഡും സിറ്റിങ് എം പി മാര്‍ തന്നെ മത്സരിക്കണമെന്ന അഭിപ്രായത്തിലാണ്. കെ സുധാകരന്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂരില്‍ നടക്കുക. രണ്ട് തീപ്പാരി നേതാക്കള്‍ തമ്മിലുള്ള പോര് സംസ്ഥാനത്തെ മറ്റു 19 മണ്ഡലങ്ങളില്‍ നിന്നും കണ്ണൂരിനെ വ്യത്യസ്തമാക്കും. ഈ സാഹചര്യത്തില്‍ ബിജെപിയുടെ സന്നിദ്ധ്യം അതിനിര്‍ണായകമാകും. ബിജെപി എത്ര വോട്ടു പിടിക്കുമെന്നതാണ് ഇരുമുന്നണികളും ഉറ്റുനോക്കുന്നത്‌. അടുത്ത കാലത്തായി ബിജെപിയിലേക്ക് ചേക്കേറിയ സി രഘുനാഥ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
  
NDA Candidate | കണ്ണൂരില്‍ കോണ്‍ഗ്രസിന് തലവേദനയായി സി രഘുനാഥ്

അരനൂറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ നേതാവാണ് സി രഘുനാഥ്. കെ സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ചീഫ് ഇലക്ഷന്‍ ഏജന്റായതും സി രഘുനാഥ് തന്നെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രങ്ങളില്‍ പോലും സുധാകരന്‍ ലീഡുയര്‍ത്തിയത് സി രഘുനാഥിന്റെ പ്രവര്‍ത്തനമികവാണ്. ഈ സാഹചര്യത്തില്‍ അതേ രഘുനാഥ് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി വരുന്നത് തങ്ങളുടെ വോട്ട് ചോര്‍ത്തുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. രഘുനാഥ് പാര്‍ട്ടി വിട്ടതിനു ശേഷം നൂറ് കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ധര്‍മടം മണ്ഡലത്തില്‍ തന്നെ പലരും മറുകണ്ടം ചാടാനുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് ഒരു കാലത്ത് പാര്‍ട്ടിയുടെ ജീവാത്മാവായിരുന്ന സി രഘുനാഥ് മത്സര രംഗത്തിറങ്ങുന്നത്.

Keywords:  Kannur, Kannur-News, Kerala, Kerala-News, Politics, C Raghunath has become a headache for Congress in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia