സി എ ജി റിപ്പോര്‍ട്ട്; പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
Feb 18, 2020, 14:27 IST
തിരുവനന്തപുരം: (www.kvartha.com 18.02.2020) പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനെതിരായ പരാമര്‍ശങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്, പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും പര്‍ച്ചേസില്‍ ഉള്‍പ്പെടെ ഭീമമായ ക്രമക്കേടുകള്‍ നടന്നെന്നും പുറത്തുവന്ന സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് തന്നെ അന്വേഷിക്കുന്നത് പ്രഹസനമാണെന്നും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഏജന്‍സിയോ കുറഞ്ഞപക്ഷം ജുഡീഷ്യല്‍ അന്വേഷണമെങ്കിലും നടക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി എ ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
പൊലീസിന്റെ കൈവശമുള്ള 25 ഇന്‍സാസ് റൈഫിളുകളും 12,000ല്‍ ഏറെ തിരകളും കാണാതായെന്ന സി എ ജിയുടെ റിപ്പോര്‍ട്ട് വലിയ ആശങ്കയാണ് പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നടത്തിയ പരിശോധനയില്‍ തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും തിരകള്‍ നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ നവീകരണ ഫണ്ടിലും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നും സി എ ജി കണ്ടെത്തിയിരുന്നു.
ക്രമക്കേടുകളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും പ്രതിപക്ഷം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തതോടെയാണ് ആഭ്യന്തര സെക്രട്ടറിയെ കൊണ്ട് പരിശോധന നടത്തി മുഖംരക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്.
Keywords: C A G report against Kerala police; CM announces enquiry, Thiruvananthapuram, News, Probe, Allegation, Chief Minister, Corruption, Ramesh Chennithala, Report, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.