ഇരിട്ടി: (www.kvartha.com 26.09.2021) കീഴൂര്‍കുന്നില്‍ ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പട്ടാന്നൂര്‍ മുട്ടന്നൂര്‍ സ്വദേശി ചാളക്കണ്ടി കെ കെ വിശാല്‍കുമാര്‍ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ കീഴൂര്‍കുന്ന് ഇറക്കത്തിലായിരുന്നു അപകടം.
ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബൈകില്‍ ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബൈക് യാത്രികനായ വിശാലിനെ നാട്ടുകാര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭിച്ച വിശാല്‍കുമാര്‍ അടുത്തമാസം ജോലിയില്‍ പ്രവേശിക്കാനിരിക്കയായിരുന്നു. ക്രഷറില്‍ ഡ്രൈവറായ വിനോദ് കുമാര്‍-സിന്ധു ദമ്പതികളുടെ മകനാണ്. സഹോദരന്‍: അഭിഷേക്. മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്ക് മാറ്റി.
Keywords: News, Kerala, Accident, Death, Bus, Bike, Medical College, Bus and bike collide; Young man died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.