Suspended | കെട്ടിടനിര്‍മാണ പെര്‍മിറ്റിനായി കാല്‍ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ബില്‍ഡിങ് ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

 


പയ്യന്നൂര്‍: (www.kvartha.com) കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് വിജിലന്‍സ് അറസ്റ്റ് ചെയ്ത പയ്യന്നൂര്‍ നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പറശിനിക്കടവ് തവളക്കടവ് സ്വദേശി സി ബിജു(48) വിനെ സര്‍വീസില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. അടുത്ത മാസം ബില്‍ഡിങ് സെക്ഷന്‍ എന്‍ജിനിയറായി പ്രമോഷന്‍ ലഭിക്കാനിരിക്കെയാണ് സര്‍വീസില്‍ നിന്നും ഇയാളെ സസ്പെന്‍ഡ് ചെയ്തത്.

Suspended | കെട്ടിടനിര്‍മാണ പെര്‍മിറ്റിനായി കാല്‍ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ബില്‍ഡിങ് ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

ബിജുവിനെ ഒക്ടോബര്‍ 10 വരെ തലശേരി വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ ജയിലിലടച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇയാളെ തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജ് മധുസൂദനന്റെ വസതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ബിജുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ബിജുവിന്റെ കാര്‍ പരിശോധിച്ചപ്പോള്‍ 375 മിലി ലിറ്റര്‍ മദ്യകുപ്പി ബില്‍ സഹിതം കണ്ടെത്തിയത് മഹസറില്‍ ഉള്‍പെടുത്തി നഗരസഭ അസി.എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ ബിജുവിന്റെ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി വിജിലന്‍സ് സംഘം കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ ആന്തൂര്‍ തവളപ്പാറയിലെ ബിജുവിന്റെ വീടും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല.

ഇയാളെ പിടികൂടിയ ഉടന്‍ തന്നെ സ്ഥലത്തെത്തിയ നഗരസഭ ചെയര്‍പേഴ്‌സന്‍ കെവി ലളിത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍വെച്ചുതന്നെ പരാതികളെ തുടര്‍ന്ന് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കാര്യം ആവര്‍ത്തിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞതോടെ നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രവാസി സംരഭകനില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ബിജുവിനെ പിടികൂടിയത്.

Keywords:  Building inspector suspended from service for allegedly accepting bribe Case, Kannur, News, Building Inspector, Suspended, Bribe Case, Court, Remanded, Judge, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia