കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം: വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com 15.11.2019) കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആചരിക്കും. 16 മുതല്‍ 25 വരെ വിവിധ പരിപാടികള്‍ നടക്കും. 25 ന് കൂത്തുപറമ്പില്‍ അര ലക്ഷം പേര്‍ അണിനിരക്കുന്ന യുവജന റാലി നടക്കും. പൊതുസമ്മേളനം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.

ഡി വൈ എഫ് ഐ ജില്ല കമ്മിറ്റി ഓഫീസിന്റെ നവീകരണത്തിന്റെ ഭാഗമായി പണികഴിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഹാളിന്റെ ഉദ്ഘാടനം 23 ന് വൈകിട്ട് നാലുമണിക്ക് എസ് രാമചന്ദ്രന്‍ പിള്ള നിര്‍വഹിക്കും. ഫോട്ടോ അനാച്ഛാദനം എം എ റഹീമും ലൈബ്രറി ഉദ്ഘാടനം എം വി ജയരാജനും നിര്‍വഹിക്കും. 24ന് രക്തസാക്ഷികളുടെ നാട്ടില്‍ അനുസ്മരണപൊതുയോഗം നടക്കും.


കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം: വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും


യൂണിറ്റ് മേഖല ഭാരവാഹികളായ മൂവായിരത്തോളം യുവതികളുടെ സംഗമം പെണ്‍കരുത്ത് 16ന് രാവിലെ പത്തുമണിക്ക് നായനാര്‍ അക്കാദമിയില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 18ന് കത്തുപറമ്പില്‍ വെച്ച് നടക്കുന്ന കൂത്തുപറമ്പ് സമര പോരാളികളുടെ സംഗമം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

ജോണ്‍ ബ്രിട്ടാസ് മുഖ്യപ്രഭാഷണം നത്തും. കൂത്തുപറമ്പ് വെടിവെപ്പ് സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ആദരിക്കും. 23ന് പയ്യന്നൂരില്‍ വെച്ച് നടക്കുന്ന രക്തസാക്ഷ്യം അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 24ന് അനുസ്മരണറാലി നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എം ഷാജര്‍, മനു തോമസ്, മുഹമ്മദ് അഫ്‌സല്‍, എം വിജിന്‍, സരിന്‍ ശശി എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Brinda Karat Inaugurates Koothuparamba Martyrdom Day Celebrations, Kannur, News, Politics, Inauguration, DYFI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia